Advertisement

അർജ്ജുൻ പാണ്ഡ്യൻ ലേബർ കമ്മിഷണറായി ചുമതലയേറ്റു

February 21, 2024
Google News 1 minute Read
arjun-pandian-took-over-as-labor-commissioner

അർജ്ജുൻ പാണ്ഡ്യൻ പുതിയ ലേബർ കമ്മിഷണറായി ചുമതലയേറ്റു. ലേബർ കമ്മീഷണറായിരുന്ന ഡോ കെ വാസുകി സ്ഥാനക്കയറ്റം കിട്ടി ലേബർ സെക്രട്ടറിയായി ചാർജ്ജെടുത്തതിനെ തുടർന്നുണ്ടായ ഒഴിവിലാണ് നിയമനം. 2017 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അർജ്ജുൻ പാണ്ഡ്യൻ ഒറ്റപ്പാലം, മാനന്തവാടി സബ്കളക്ടർ, ഡെവല്പ്‌മെന്റ് കമ്മിഷണർ ഇടുക്കി, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയന്റ് കമ്മിഷണർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ, എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

രണ്ടു തവണ ലേബർ കമ്മിഷണറുടെ അധിക ചുമതലയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. നിലവിൽ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുടെ അധികചുമതലയും അദ്ദേഹത്തിനുണ്ട്. ഒറ്റപ്പാലം സബ്കളറായിരിക്കേ റീ സെറ്റിൽമെന്റ് പദ്ധതി പ്രകാരം ആദിവാസി വിഭാഗത്തിൽപെട്ടവർക്ക് 300 ലധികം വീടുകൾ വെച്ചു നൽകിയ പ്രവർത്തനങ്ങളും ഇടുക്കി മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ മിഷൻ അഫിലിയേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ശ്രദ്ധേയമായി. മികച്ച പർവതാരോഹകൻ കൂടിയാണ് അദ്ദേഹം.

ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രസ് എന്നിവ കീഴടക്കിയിട്ടുണ്ട്. കൊല്ലം ടി കെ എം എൻജിനീയറിംഗ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിടെക് ബിരുദം കരസ്ഥമാക്കിയ അർജ്ജുൻ പാണ്ഡ്യൻ ഇടുക്കി ഏലപ്പാറ സ്വദേശിയാണ്. ഡോ അനുവാണ് ഭാര്യ. പാണ്ഡ്യൻ ,ഉഷാകുമാരി ദമ്പതികളുടെ മകനാണ്. അനുഷയാണ് സഹോദരി.

Story Highlights: Arjun Pandian took over as Labor Commissioner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here