Advertisement

‘ജാതി-മതത്തിന്റെ പേരിൽ പബ്ലിസിറ്റി നടത്തുന്നത് ശരിയല്ല’; ബിജെപി പോസ്റ്റർ വിവാദത്തിൽ കെ മുരളീധരൻ

February 21, 2024
Google News 2 minutes Read
K Muralidharan in BJP poster controversy

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കെ മുരളീധരൻ എംപി. ജാതിയുടെയും മതത്തിൻ്റെയും പേരിൽ പബ്ലിസിറ്റി നടത്തുന്നത് ശരിയല്ല. എസ്‌.സി-എസ്.ടി വിഭാഗങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് പോസ്റ്ററെന്നും കെ മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ എസ്.സി-എസ്.ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന പോസ്റ്ററാണ് വൻ വിവാദത്തിന് വഴിവെച്ചത്. ഇന്നലെ കോഴിക്കോട് ജില്ലയിൽ എത്തിയ പദയാത്രയുടെ വിശദീകരണ പോസ്റ്ററിലാണ് മലബാർ പാലസ് എന്ന നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലിൽ എസ്.സി-എസ്.ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുമെന്ന് അറിയിച്ചത്. സോഷ്യൽ മീഡിയയിൽ അടക്കം ഇതിനെതിരെ വൻ വിമർശനമാണ് ഉയർന്നത്.

Story Highlights: K Muralidharan in BJP poster controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here