അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി; അപകീര്‍ത്തിക്കസിലെ ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്ന ഹര്‍ജി തള്ളി

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. അപകീര്‍ത്തിക്കേസിലെ ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് ക്രിമിനല്‍ മാനനഷ്ട കേസ്. ഇത് റദ്ദാക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. പ്രസ്താവന നടത്തിയത് കര്‍ണാടകയില്‍ ആണെന്നും അതുകൊണ്ട് ജാര്‍ഖണ്ഡിലെ കേസ് നിലനില്‍ക്കില്ല എന്നുമായിരുന്നു രാഹുല്‍ മുന്നോട്ടുവച്ച വാദം.ഹര്‍ജി തള്ളിയ കോടതി രാഹുല്‍ഗാന്ധിയോട് വിചാരണ നേരിടാന്‍ ആവശ്യപ്പെട്ടു. ബിജെപി നേതാവ് നവീന്‍ ഝായാണ് വിഷയത്തില്‍ പരാതി നല്‍കിയിരുന്നത്. (Jharkhand High Court refuses to junk defamation case against Rahul Gandhi)
ജസ്റ്റിസ് അംബുജ് നാഥാണ് രാഹുലിന്റെ ഹര്ഡജി ബുധനാഴ്ച തള്ളിയത്. എന്നിരിക്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ന് മാത്രമാണ് ഹൈക്കോടതിയുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തത്.
Read Also : പഞ്ഞി മിഠായി എന്ന ‘പിങ്ക് വിഷം’; അപകടകാരിയാകുന്നതെങ്ങനെ ?
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിലാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. രാഹുലിന് വേണ്ടി അഭിഭാഷകരായ പിയുഷ് ചിത്രേഷും ദിപാന്‍കര്‍ റായിയുമാണ് ഇന്ന് ഹാജരായത്.
Story Highlights: Jharkhand High Court refuses to junk defamation case against Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here