Advertisement

കൊയിലാണ്ടി കൊലപാതകം; സിപിഐഎം നേതാക്കൾക്കെതിരെ കമ്മീഷണർക്ക് പരാതി നൽകുമെന്ന് എം ടി രമേശ്

February 23, 2024
Google News 1 minute Read
'CBI should investigate irregularities in co-operative sector'; MT Ramesh

കൊയിലാണ്ടി കൊലപാതകം ബിജെപി നേതാക്കളുടെ തലയിൽ കെട്ടിവെച്ച് സിപിഐഎം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് എംടി രമേശ്. കൊലപാതകത്തിന് പിന്നിൽ സിപിഐഎംലെ ഒരു വിഭാഗമാണ്.

പ്രതി സിപിഐഎം ടീമിലെ ഒരു അംഗമെന്നും എം ടി രമേശ് പറയുന്നു. ആരാണ് ക്വട്ടേഷൺ സംഘത്തെ വളർത്തുന്നതെന്ന് സിപിഐഎം ആത്മപരിശോധന നടത്തണം. സിപിഐഎം നേതാക്കൾക്കെതിരെ കമ്മീഷണർക്ക് പരാതി നൽകും.

സിപിഐഎം നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു. സിപിഐഎം പ്രവർത്തകർ പ്രകോപനപരമായ രീതിയിൽ പെരുമാറി. കലാപം ഉണ്ടാക്കാൻ വലിയ ഗൂഢാലോചനയും ആസൂതിത ശ്രമങ്ങളും നടന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല.

ബിജെപി യുടെ തലയിൽ കെട്ടിവെക്കാൻ മുമ്പും ശ്രമം നടന്നിട്ടുണ്ട്.പാർട്ടിക്കകത്തെ പടല പിണക്കവും കുടിപ്പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നേരത്തേ സിപിഐഎം ഓഫീസ് ആക്രമണ ശ്രമം നടന്നുവെന്ന് പ്രചരിപ്പിച്ചു.

കൊയിലാണ്ടിയിലെ കൊലപാതകം ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയാണ്. സജീവ പ്രവർത്തനങ്ങളിൽ നിന്നു മാറി നിൽക്കുമ്പോഴും പല സംരഭങ്ങളിൽ പ്രതി പങ്കെടുത്തു. കൊലപാതകത്തിന് പിന്നിൽ സിപിഐഎം നേതാക്കളാണ്. സിപിഐഎം നേതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും ബിജെപി നേതാവ് പറഞ്ഞു.

Story Highlights: MT Ramesh Against CPIM on Koyilandi Murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here