സത്യനാഥന്റെ കൊലപാതകം; CPIM നേതാക്കൾക്കെതിരെ പരാതി നൽകി ബിജെപി

കോഴിക്കോട് സിപിഐഎം നേതാവ് പിവി സത്യനാഥന്റെ കൊലപാതകത്തിൽ പരാതിയുമായി ബിജെപി. സിപിഐഎം നേതാക്കൾക്കെതിരെയാണ് ബിജെപി പരാതി നൽകിയത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന് പ്രചരിപ്പിച്ചു എന്നാണ് പരാതി.
എം സ്വരാജ്, എം വിജിൻ എംഎൽഎ എന്നിവർക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്ന് പരാതിയിൽ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ആണ് പരാതി നൽകിയത്. എം സ്വരാജ്, എം വിജിൻ എന്നിവർ സത്യനാഥന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് പോസ്റ്റ് തിരുത്തിയിരുന്നു.
Story Highlights: PV Sathyanath murder case BJP complaint against CPM Leaders
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here