Advertisement

ലോക്സഭ തെരഞ്ഞെടുപ്പ്; DMK സഖ്യത്തിലെ സീറ്റ് വിഭജനം ആരംഭിച്ചു; മുസ്ലിം ലീഗിന് ഒരു സീറ്റ്

February 24, 2024
Google News 2 minutes Read

ലോക്സഭ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിലെ സീറ്റ് വിഭജനം ആരംഭിച്ചു. മുസ്ലിം ലീഗിന് ഒരു സീറ്റ് നൽകാൻ‌ ധാരണയായി. കൊങ്കുനാട് മക്കൾ ദേശീയ കക്ഷിയും ഒരു സീറ്റിൽ മത്സരിക്കും.ഇന്ന് ഡിഎംകെയുടെ പ്രത്യേക സമിതിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നിലവിലെ മണ്ഡലമായ രാമനാഥപുരത്താണ് മുസ്ലിം ലീഗ് മത്സരിയ്ക്കുക.

കോണി ചിഹ്നത്തിലാകും മത്സരിയ്ക്കുകയെന്നും നിലവിലെ എംപി നവാസ് ഖനി തന്നെ സ്ഥാനാർത്ഥിയാകുമെന്നും മുസ്ലിം ലീഗ് അറിയിച്ചു. നാമക്കൽ മണ്ഡലമാണ് കൊങ്കുനാട് മക്കൾ ദേശീയ കക്ഷിയ്ക്ക് നൽകിയത്. സ്ഥാനാർത്ഥിയെ പിന്നീട് തീരുമാനിയ്ക്കും. ഉദയ സൂര്യൻ ചിഹ്നത്തിലാണ് കൊങ്കുനാട് മക്കൾ ദേശീയ കക്ഷി മത്സരിയ്ക്കുക.

കോൺഗ്രസ്, സിപിഐഎം, സിപിഐ കക്ഷികളുമായുള്ള ചർച്ച തുടരുകയാണ്. കോൺഗ്രസ് എട്ട് സീറ്റുകളിലും സിപിഐഎം സിപിഐ പാർട്ടികൾ രണ്ടു വീതം സീറ്റുകളിലുമാണ് 2019ൽ മത്സരിച്ചത്.

Story Highlights: Lok Sabha polls: DMK begins seat allotment to allies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here