Advertisement

മൂന്നാം സീറ്റിൽ നിലപാട് കടുപ്പിച്ച് ലീഗ്; കോൺഗ്രസുമായുള്ള ചർച്ച പരാജയപ്പെട്ടാൽ ഒറ്റയ്ക്ക് മത്സരിക്കാൻ നീക്കം | 24 Big Breaking

February 24, 2024
Google News 2 minutes Read
muslim league adamant on third seat

മൂന്നാം സീറ്റിൽ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്. കോൺഗ്രസുമായുള്ള ചർച്ച പരാജയപ്പെട്ടാൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ലീഗിന്റെ നീക്കം. മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് നിരന്തരം കോൺഗ്രസ് നോക്കളുമായി ചർച്ച നടക്കുന്നുണ്ടെങ്കിലും നാളെ നടക്കാനിരിക്കുന്ന ചർച്ച പരാജയപ്പെടുമെന്നാണ് ലീഗ് കണക്കാക്കുന്നത്. ചർച്ച പരാജയപ്പെട്ടാൽ ലീഗ് ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച നിലപാട് ലീഗ് കോൺഗ്രസിനെ അറിയിച്ചു. ( muslim league adamant on third seat )

അങ്ങനെയെങ്കിൽ മലബാറിൽ ഏതെങ്കിലുമൊരു സീറ്റിൽ ഒറ്റയ്ക്ക് മത്സരിക്കാനാകും ലീഗ് തീരുമാനം. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനാൽ വയനാട്ടിൽ ലീഗ് മത്സരിക്കില്ല. കോഴിക്കോട് ആയിരിക്കും ലീഗ് ലക്ഷ്യം വയ്ക്കുക.

ലീഗിനെ എങ്ങനെയെങ്കിലും അനുനയിപ്പിക്കുക എന്നതാണ് കോൺഗ്രസിന് മുന്നിലുള്ള ഏക പോംവഴി. ഇതിന്റെ ഭാഗമായി നിരന്തരം ലീഗുമായി പാർട്ടി ചർച്ച നടത്തുന്നുണ്ടെങ്കിലും മൂന്നാം സീറ്റിൽ വിട്ടുവീഴ്ച ചെയ്യാൻ ഇരുവിഭാഗവും തയാറാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

ലീഗിന്റെ മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ ഇടതിൽ നിന്നും പിന്തുണയുണ്ട്. ഒരു സീറ്റ് കൊടുക്കുന്നതിൽ എന്താണ് തെറ്റെന്ന് ഇടത് നേതാക്കൾ ചോദിക്കുന്നു. ലീഗ് എന്തിന് അപമാനം സഹിച്ച് നിൽക്കുന്നുവെന്നാണ് ഇന്നലെ മന്ത്രി പി.രാജീവ് ചോദിച്ചത്.

Story Highlights: muslim league adamant on third seat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here