വീടിനെ മനോഹരമാക്കാൻ ടൈറ്റോൺ; ടൈറ്റോൺ ഹാർഡ്‌വെയർ എക്സ്ക്ലൂസീവ് ഷോറൂം കൊച്ചിയിൽ ആരംഭിച്ചു

ഒരു വീട് വെയ്ക്കുന്നതിനൊപ്പം നമ്മൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത് അതിന്റെ ആർക്കിടെക്ചറൽ വർക്കുകൾക്കാണ്. എന്നാൽ ഒരു വീടിനെ മാത്രമല്ല ഓഫീസുകളെ പോലും ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇൻ്റീരിയർ ഉൾപ്പെടെ മനോഹരമാക്കാൻ സഹായിക്കുകയാണ് ടൈറ്റോൺ. ലക്ഷ്വറി വാർഡ്രോബുകൾ ആൻഡ് സ്ലൈഡിംഗ് പാർട്ടീഷൻ സംവിധാനങ്ങളാൽ അതിശയിപ്പിക്കുന്ന രീതിയിലാണ് ഒരു വീടിനെ മാറ്റിയെടുക്കാൻ കഴിയുന്ന ടൈറ്റോൺ ഒരുങ്ങുന്നത്. മികച്ച ഗുണമേന്മയിൽ എത്തുന്ന ടൈറ്റോണിന്റെ ഉല്പന്നങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തെരഞ്ഞെടുക്കാനാണ് അവസരമൊരുക്കുന്നത്.
ടൈറ്റോൺ ഹാർഡ്‌വെയർ എക്സ്ക്ലൂസീവ് ഷോറൂമിന്റെ പ്രവർത്തനം ഇപ്പോൾ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. കേരളത്തിൽ ആദ്യമായാണ് ഹാർഡ്വെയർ മേഖലയിലെ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് തിരഞ്ഞെടുക്കാൻ അവസരം ഒരുക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയിൽ എത്തുന്ന ടൈറ്റോൺ ഹാർഡ് വെയർ ശ്രേണിയിലെ ഉല്പന്നങ്ങൾ ഉപഭോക്താക്കൾക്ക് പൂർണസംതൃപ്തി നൽകുന്നതായിരിക്കും. സ്ലിം ഫ്രേമ്ഡ് ഡോറുകൾ ടൈറ്റോൺിന്റെ ഏറ്റവും പ്രധാന ഉല്പന്നങ്ങൾ. ബ്രഷ് ഗോൾഡ്, ബ്ലാക്ക് മാറ്റ്, റോസ് ഗോൾഡ്, ഗ്രേ, ഷാംപെയ്ൻ എന്നീ കളറുകളിലാണ് സ്ലിം ഫ്രേമ്ഡ് ഡോറുകൾ വിപണിയിൽ എത്തിക്കുന്നത്.
വീടുകളെന്ന പോലെ ഓഫീസുകളിലും ഉപയോഗിക്കാൻ കഴിയുന്ന ഉല്പന്നങ്ങളാണ് ടൈറ്റാൻ അവതരിപ്പിച്ചിരിക്കുന്നത്. വിവിധ തരത്തിൽ ടൈറ്റോൺ അവതരിപ്പിച്ചിരിക്കുന്ന സ്ലൈഡിങ് സംവിധാനത്തിൽ ഗ്ലാസ്, തടി, മാനുവൽ, ഓട്ടോമാറ്റിക് എന്നിങ്ങനെയുള്ള വേരിയന്റുകൾക്കൊപ്പം സ്ലൈഡിങ് സിസ്റ്റം അക്സറിയും ലഭ്യമാക്കുന്നുണ്ട്. ടെലിസ്‌കോപിക് സ്ലൈഡിങ് സിസ്റ്റം, സിൻക്രോ സ്ലൈഡിങ് സിസ്റ്റം എന്നിവയിൽ തന്നെ വിവിധ തരത്തിലുള്ള വാതിലുകൾ ടൈറ്റോണിൽ കാണാൻ കഴിയും. അലുമിനിയം ഫ്രയിമിലും വാതിലുകൾ അവതരിപ്പിച്ചിട്ടുണ്ട്.
ഡോറുകൾക്ക് മാത്രമല്ല വാർഡ്രോബുകൾക്കും ടൈറ്റോൺ നൽകിയിരിക്കുന്ന സ്ലൈഡിങ് സംവിധാനം ഏറെ പ്രത്യേകതകളുള്ളതാണ്. ടു ഡോർ വാർഡ്രോബ്, ത്രീ ഡോർ വാർഡ്രോബ് എന്നിങ്ങനെ രണ്ടു തരത്തിലാണ് ലഭിക്കുക. കൂടാതെ വാർഡ്രോബുകൾക്കായി ഹൈഡ്രോളിക്, എയർ വിജാഗിരികളും വ്യത്യസ്ത തരത്തിലുള്ള ഹാൻഡിലുകളും ഒരുക്കിയിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here