ജാർഖണ്ഡിലെ ഏക കോൺഗ്രസ് എംപി ബിജെപിയിൽ ചേർന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജാർഖണ്ഡിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. പാർട്ടിയുടെ ഏക എംപി ഗീത കോഡ ബിജെപിയിൽ ചേർന്നു. സംസ്ഥാന ബിജെപി അധ്യക്ഷൻ ബാബുലാൽ മറാണ്ടി ഷാൾ അണിയിച്ച് കോഡയെ സ്വീകരിച്ചു. മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഗീത കോഡ. മധു കോഡയും ബിജെപി ഓഫീസിൽ എത്തിയിരുന്നുവെന്നാണ് വിവരം.
കോൺഗ്രസുമായുള്ള ഗീത കോഡയുടെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡിലെ 14 സീറ്റിൽ 12ലും ബിജെപിയും സഖ്യകക്ഷികളുമാണ് വിജയിച്ചത്. ഗീത കോഡ നിലവിൽ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയിൽ നിന്നുള്ള എംപിയാണ്. ഗീതയുടെ വരവോടെ കഴിഞ്ഞ തവണ നഷ്‌ടമായ രാജ്മഹലി, ചൈബാസ സീറ്റുകൾ തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി.
Story Highlights: Congress’s lone Jharkhand MP Geeta Koda joins BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here