‘ഇന്നലെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചവർ ഇന്ന് ക്രോസ് വോട്ട് ചെയ്തു’; മനുഷ്യസ്വഭാവത്തെക്കുറിച്ച് പഠിപ്പിച്ച എംഎൽഎമാർക്ക് നന്ദിയെന്ന് മനു അഭിഷേക് സിങ്വി

ഇന്നലെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചവർ ക്രോസ് വോട്ട് ചെയ്തു എന്ന് ഹിമാചൽ പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി. മനുഷ്യസ്വഭാവത്തെക്കുറിച്ച് പഠിപ്പിച്ച ഒൻപത് എംഎൽഎമാർക്ക് നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് വോട്ടു ചെയ്തവർക്ക് നന്ദി. കോൺഗ്രസ് നേതൃത്വത്തിനു നന്ദി. 9 എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തു. ഇന്നലെ തനിക്കൊപ്പം ഇരുന്നു ഭക്ഷണം കഴിച്ച് ഫോട്ടോ എടുത്തവരാണ് ക്രോസ് വോട്ട് ചെയ്തത്. നടപടി അത്യന്തം ദൗർഭാഗ്യകരം. മനുഷ്യ സ്വഭാവത്തെക്കുറിച്ച് പഠിപ്പിച്ച എംഎൽഎമാർക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ഹർഷ് മഹാജനും കോൺഗ്രസിൻ്റെ അഭിഷേക് സിംഗ്വിക്കും 34 വോട്ടുകൾ വീതമാണ് ലഭിച്ചത്. നറുക്കെടുപ്പിൽ ഹർഷ് മഹാജൻ വിജയിച്ചു എന്നാണ് ബിജെപി അവകാശപ്പെടുന്നത്. 6 കോൺഗ്രസ് അംഗങ്ങളും 3 സ്വതന്ത്രരും ബിജെപിക്ക് വോട്ടു ചെയ്തെന്നാണ് സൂചന. ബിജെപി ആഘോഷങ്ങൾ ആരംഭിച്ചു.
ഹിമാചൽ പ്രദേശിലെ 6 കോൺഗ്രസ് എംഎൽഎമാർ ഹരിയനയിലെ പഞ്ച്കുളയിലേക്ക് മാറിയിരുന്നു. രണ്ടു സ്വതന്ത്ര എംഎൽഎമാരെയും ഹരിയാനയിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ സിആർപിഎഫ് ബസ്സുകളിൽ എംഎൽഎമാരെ കടത്തിക്കൊണ്ട് പോയെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു ആരോപിച്ചു.
Story Highlights: Abhishek Singhvi congress cross vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here