കുഞ്ഞനന്തൻ ഒരാളെയും വേദനിപ്പിക്കുന്ന ആളല്ല; സിപിഎമ്മുകാരെ വെറുതെ വിട്ടതിലും തൂക്കിക്കൊല്ലാത്തതിലും വിഷമമുള്ളവർ ഉണ്ടാകാം: ഇപി ജയരാജൻ

ടിപി വധക്കേസിൽ വന്നത് അന്തിമവിധി അല്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഒരു കുറ്റവാളിയെയും രക്ഷിക്കാൻ സിപിഐഎം ശ്രമിച്ചിട്ടില്ല. സിപിഐഎമ്മുകാരെ വെറുതെ വിട്ടതിലും തൂക്കിക്കൊല്ലാത്തതിലും വിഷമമുള്ളവർ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധികൾക്ക് ഇനിയും കോടതിയെ സമീപിക്കാം. സിപിഐഎമ്മിനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. സിപിഐഎം കേസിൽ കക്ഷിയല്ല. നിരപരാധികളായ പാർട്ടി നേതാക്കളെ കേസിൽ പെടുത്തുകയായിരുന്നു. സഖാക്കളുടെ നിരപരാധിത്വം തെളിയിക്കാൻ പാർട്ടിക്ക് ബാധ്യതയുണ്ട്. മോഹനൻ മാസ്റ്ററെ പ്രതിചേർക്കാൻ ശ്രമിച്ചില്ലേ. കുഞ്ഞനന്തൻ ഒരാളെയും വേദനിപ്പിക്കുന്ന ആളല്ല. മരണപ്പെട്ട ആളെയും ശിക്ഷിച്ചു. എല്ലാ കാര്യങ്ങളും എല്ലാവർക്കും അറിയാം. സിപിഐഎമ്മിന് പങ്കില്ലെന്ന് ആക്ഷേപിക്കുന്നവർക്കും അറിയാം.
കേരളത്തിൽ യുഡിഎഫ് ദുർബലപെട്ടിരിക്കുന്നു. പരിഹാസ്യ കഥാപാത്രമായി നിൽക്കണോ എന്ന് ലീഗ് തീരുമാനിക്കണം. രണ്ട് സീറ്റ് മാത്രമേ ലീഗിന് ഉള്ളൂ. പകരം രാജ്യസഭ സീറ്റ് പരിഗണിക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്. മുസ്ലിം ലീഗ് രാജ്യസഭാ സീറ്റ് അടുത്ത തവണ ഒഴിവ് വരുമ്പോ കോൺഗ്രസ് ഏറ്റെടുക്കും. ലീഗിനെ പരിഹസിക്കാൻ വേറെ എന്തെങ്കിലും വേണോ? ലീഗിനെ പരിഹാസ പാത്രമാക്കുന്നു. ഇതിനെതിരെ പ്രതികരിക്കാൻ ആരുമില്ലേ? ലീഗിനെ ഒരു പരുവത്തിലാക്കി അപമാനിക്കുന്നു. മുന്നണി തകർന്നു കൊണ്ടിരിക്കുന്നു.
നരേന്ദ്ര മോദി പറഞ്ഞത് രണ്ടക്കം കടക്കും എന്നാണ്. 00 രണ്ടക്കമാകും എന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Story Highlights: ep jayarajan cpim tp chandrasekharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here