മൃഗശാലയിൽ വച്ച് യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മനംനൊന്ത് ഭാര്യ ജീവനൊടുക്കി
ഗാസിയാബാദിൽ മൃഗശാലയിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. 25 കാരനായ അഭിഷേക് ആലുവാലിയയും ഭാര്യ അഞ്ജലിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്. ( Man Dies After Heart Attack In Delhi Zoo Shocked Wife Jumps To Death )
തിങ്കാളാഴ്ച ഡല്ഡഹിയിലുള്ള മൃഗശാല സന്ദർശിക്കാനെത്തിയതാണ് അഭിഷേകും ഭാര്യ അഞ്ജലിയും. എന്നാൽ അഭിഷേകിന് പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അഞ്ജലി സുഹൃത്തുക്കളേയും ബന്ധുക്കളേയും വിവരം അറിയിക്കുകയും അഭിഷേകിനെ ഉടൻ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ അപ്പോഴേക്കും അഭിഷേക് മരണപ്പെട്ടിരുന്നു.
അഭിഷേകിന്റെ മൃതദേഹം ഇരുവരുടേയും ഫ്‌ളാറ്റായ ആൽകോൺ അപ്പാർട്ട്‌മെന്റിലേക്ക് ബന്ധുക്കൾ കൊണ്ടുവന്നു. അഭിഷേകിന്റെ ചേതനയറ്റം ശരീരം കണ്ട് മനംനൊന്ത അഞ്ജലി ഫ്‌ളാറ്റിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടൻ തന്നെ അഞ്ജലിയെ മാക്‌സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2023 നവംബർ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം സംഭവിച്ച ഈ ദുരന്തത്തിന്റെ പകപ്പിലാണ് കുടുംബാംഗങ്ങളും ബന്ധുക്കളും.
Story Highlights: Man Dies After Heart Attack In Delhi Zoo Shocked Wife Jumps To Death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here