ഹിമാചലില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങി BJP; ജയ്‌റാം ഠാക്കൂര്‍ ഗവര്‍ണറെ കാണും

ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി ബിജെപി. പ്രതിപക്ഷ നേതാവ് ഇന്ന് ജയ്‌റാം ഠാക്കൂര്‍ ഗവര്‍ണറെ കാണും. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന വിമർശനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് ബിജെപി നീങ്ങുന്നത്. അതേസമയം സര്‍ക്കാര്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി.
ഭൂപീന്ദര്‍ സിങ് ഹൂഡയും ഡികെ ശിവകുമാറും കോണ്‍ഗ്രസ് എംഎല്‍എമാരുമായി ആശയവിനിയം തുടങ്ങി. അതൃപ്തി പരിഹരിക്കാന്‍ എല്ലാ സാധ്യതകളും ചര്‍ച്ച ചെയ്യാമെന്ന് നേതൃത്വം അറിയിച്ചു. ബിജെപി ഗവര്‍ണറെ കാണാനിരിക്കെയാണ് നിരീക്ഷകരുടെ നീക്കം.
സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി അറിയിച്ച് ബിജെപി രാവിലെ 7.30ന് ഗവര്‍ണറെ കാണുക. 68 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 35 എംഎല്‍എമാരുടെ പിന്തുണ വേണമെന്നിരിക്കെ ഇന്നലെ 34 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത്. കോണ്‍ഗ്രസിന്റെ ആറ് എംഎല്‍എമാരും മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ക്രോസ് വോട്ട് ചെയ്തതോടെയാണ് ബിജെപി സ്ഥാനാര്‍ഥിക്ക് 34 വോട്ട് ലഭിച്ചു.
ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് 25 എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസിന് 40 എംഎല്‍എമാരും ആണുള്ളത്. ഹിമാചല്‍ പിടിച്ചെടുക്കുന്നതോടെ ഉത്തരേന്ത്യയെ കോണ്‍ഗ്രസ് വിമുക്തമാക്കാനാണ് ബിജെപി നീക്കം. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് ഭരണം ഉള്ള ഏക സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്.
Story Highlights: Himachal crisis: Jairam Thakur to meet Governor today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here