Advertisement

‘ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കിഫ്ബി തന്നെയാണ് പ്രചാരണ വിഷയം’: മന്ത്രി വീണാ ജോർജ്

February 29, 2024
Google News 1 minute Read

ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കിഫ്ബി തന്നെയാണ് പ്രചാരണ വിഷയമെന്ന് മന്ത്രി വീണാ ജോർജ്. കിഫ്ബിയിൽ വ്യാജ പ്രചാരണം നടത്തുന്നവർക്ക് പത്തനംതിട്ട കനത്ത മറുപടി കൊടുക്കും.വികസന വിരോധികളാണ് കിഫ്‌ബി വിരുദ്ധതയ്ക്ക് പിന്നിലെന്നും വീണാ ജോർജ് പറഞ്ഞു.

ജനങ്ങളാണ് കാണുന്നത്. 7 വർഷങ്ങൾക്ക് മുമ്പുള്ള അവസ്ഥയല്ല ഇപ്പോഴത്തേത്. ഒന്നും ചെയ്യാത്ത പലരും പല കാര്യങ്ങളും അവിടെ ഇരുന്ന് പറയും. വികസനത്തെ തകർക്കുന്നതിനും. വികസനം നടത്തുന്നവരെ അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ജനങ്ങൾ ഈ കാര്യങ്ങൾ തിരിച്ചറിയും.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ജനങ്ങൾക്ക് ലഭ്യമായ സേവനങ്ങൾ അവർ അനുഭവിക്കുകയാണ്. ജനങ്ങളാണ് വിധിയെഴുതുന്നത്. ജനങ്ങൾ മാറ്റങ്ങൾ അറിഞ്ഞ് അതനുസരിച്ച് ജീവിതത്തിലുണ്ടായ മാറ്റങ്ങൾ തിരിച്ചറിഞ്ഞു. അവർ ഇടതുപക്ഷത്തോട് നിൽക്കുമെന്നും മന്ത്രി പറഞ്ഞു.

Story Highlights: Veena George about Pathanamthitta Loksabha Election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here