Advertisement

സിദ്ധാർത്ഥിന്റെ മരണം; മാർച്ച് 2ന് കോൺഗ്രസ് പ്രതിഷേധം

March 1, 2024
Google News 1 minute Read
Siddharth's death; Congress protest on March 2

പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിലുള്ള പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 2 ശനിയാഴ്ച കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തും. എസ്എഫ് ഐ എന്ന കിരാത സംഘടനയുടെ ക്രൂരതയുടെ പേരിൽ നിരവധി പേരാണ് ദുരിതം അനുഭവിക്കുന്നത്. സിദ്ധാർത്ഥിനെ മരണത്തിലേക്ക് തള്ളിവിട്ട യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശക്തമായ ശിക്ഷനൽകണമെന്നും ടി.യു.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

സംഭവത്തിൽ ​ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രം​ഗത്തെത്തി. കൊലപാതകം ആത്മഹത്യയാക്കി മാറ്റിയെന്നും പ്രതികളെ കൽപ്പറ്റ CPIM ഓഫീസിൽ സംരക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോട്ടിൽ കൊലപാതകമാണ് എന്ന സൂചന വ്യക്കമായി നൽകുന്നുണ്ട്. കേരളത്തിലെ കലായങ്ങളെ മാർക്സിസ്റ്റ് പാർട്ടി ഗുണ്ടാ കേന്ദ്രങ്ങൾ ആക്കുകയാണ്.

കോളേജിൽ ഇടിമുറി ഉണ്ട്. ഇടിമുറിയിൽ SFIയുടെ നേതൃത്വത്തിൽ ശാരീരികമായി ഉപദ്രവിക്കും. ആൾക്കൂട്ട കൊലപാതകം നടത്തിയത് SFI ആണ്.
മുൻപ് കോളേജിൽ ബൈക്ക് അപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് ആത്മഹത്യ ചെയ്ത സംഭവം പുനരന്വേഷണം നടത്തണം.
ഭരണത്തിൻ്റെ തണലിൽ ആണ് എല്ലാം നടക്കുന്നത്. DySP യെ സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. നാളെ കോളേജ് സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

നടന്നത് റാഗിങ് അല്ലെന്നും സിദ്ധാർത്ഥിൻ്റേത് കൊലപാതകമാണെന്നും കെസി വേണു​ഗോപാലും ആരോപിച്ചു. SFIയിൽ ചേരാത്തതിന്റെ വൈരാഗ്യമാണ് പൈശാചിക കൊലപാതകത്തിൽ കലാശിച്ചത്. ഹോസ്റ്റലുകൾ പാർട്ടി ഗ്രാമങ്ങളായി മാറിയിരിക്കുകയാണ്. SFI ഹോസ്റ്റലുകളെ കോൺസൺട്രേഷൻ ക്യാമ്പുകളെ പോലെ ആക്കി മാറ്റുകയാണ്. എസ് എഫ് ഐ യെ ക്രിമിനൽ സംഘമാക്കി വളർത്തി എല്ലാ ഒത്താശയും ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയെയും സംഭവത്തിൽ പ്രതിപട്ടികയിൽ ചേർക്കണം.

കോളജുകൾ ക്രിമിനൽ സംഘങ്ങളുടെ താവളമാക്കി കൂടെ നിൽക്കാത്തവരെ പീഡിപ്പിക്കുകയാണ്. കൊലപാതികകൾക്ക് സംരക്ഷണം നൽകുമെന്ന സന്ദേശം നൽകുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിൽ ഇന്നുള്ളത്. മുഖ്യമന്ത്രിയെ ഓർത്ത് ലജ്ജിക്കുന്നു. സംഭവത്തിൽ അധ്യാപക സമൂഹം പ്രതിക്കൂട്ടിലാണ്.

സിദ്ധാർത്ഥിന്റെ മാതാപിതാക്കളുടെ അവസ്ഥ ഹൃദയഭേദകമാണ്. ഉന്നത പഠനത്തിന് അയച്ച മകനുണ്ടായത് ദാരുണ വിധിയായിപ്പോയി. ഉത്തരേന്ത്യയിൽ കാണുന്ന പോലുള്ള ആൾക്കൂട്ട ആക്രമണത്തിൻ്റെ ഇരയാണ് സിദ്ധാർത്ഥ്. ഏത് ലോകത്താണ് ഇവരൊക്കെ ജീവിക്കുന്നത്. കോളജിൽ അധ്യാപകരുടെ റോൾ എന്താണ്.

അധ്യാപകർ നിർഭയത്തോടെ കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറാകണം. മാർക്സിസ്റ്റ് പാർട്ടിയുടെ ഭിക്ഷ യാചിച്ചു നിൽക്കേണ്ട സാഹചര്യത്തിലാണോ കേരളത്തിലെ ജനാധിപത്യ സമൂഹം. സിദ്ധാർത്ഥുന് നീതി വാങ്ങിക്കൊടുക്കാൻ ഏതറ്റം വരെയും പോകാൻ കോൺഗ്രസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാർത്ഥൻ മരിക്കും മുൻപ് നേരിട്ടത് സമാനതകളില്ലാത്ത ആക്രമണമാണ്. രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ നിരവധി അടയാളങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. സിദ്ധാർത്ഥിനെ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

സിദ്ധാർത്ഥിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് കുടുംബവും സഹപാഠികളും. തൂങ്ങി മരിച്ചതിന്റെ പാടുകൾക്ക് പുറമേ സിദ്ധാർത്ഥിന്റെ കഴുത്തിൽ രണ്ട് ദിവസം പഴക്കംചെന്ന മുറിവും ഉണ്ടായിരുന്നു. ഇതിന് പുറമേ വയറിലും നെഞ്ചിലും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദ്ദനത്തിന്റെ അടയാളങ്ങളുണ്ട്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here