Advertisement

തവനൂരില്‍ പാലം നിര്‍മാണത്തിന് ഭൂമിപൂജ; സിപിഐഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ്

7 days ago
Google News 2 minutes Read

തവനൂര്‍-തിരുനാവായ പാലം നിര്‍മാണത്തോട് അനുബന്ധിച്ച് ഭൂമി പൂജ നടത്തിയതില്‍ സിപിഐഎം നേതാക്കളെ പരിഹസിച്ച് കോണ്‍ഗ്രസ്. തവനൂര്‍ ശിവക്ഷേത്രത്തിന് സമീപം പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന് തുടക്കം കുറിക്കാനാണ് ഭൂമിപൂജയും തേങ്ങയുടയ്ക്കലും നടത്തിയത്. കരാര്‍ കമ്പനിയായ
ഊരാളുങ്കല്‍ സൊസൈറ്റി പ്രതിനിധികളും സിപിഐഎം നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

സിപിഐഎം തവനൂര്‍ ഏരിയ കമ്മിറ്റി അംഗവും തവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.വി.ശിവദാസാണ് പൂജകള്‍ക്കുശേഷം ആദ്യം തേങ്ങയുടച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. തുടര്‍ന്ന് പാര്‍ട്ടി അംഗവും തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ സി.പി.നസീറ അടക്കമുള്ള 7 പേര്‍ തേങ്ങയുടച്ചു.

ഭൂമിപൂജയുടെ വിഡിയോ പുറത്തുവന്നതോടെയാണ് സിപിഐഎം നേതാക്കളെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്. എന്നുമുതലാണ് സിപിഐഎമ്മിന് വിഘ്‌നത്തില്‍ വിശ്വാസം വന്നുതുടങ്ങിയതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ഇ.പി.രാജീവ് ചോദിച്ചു.

Story Highlights : Congress mocks CPIM after Bhoomi Pooja for construction of bridge in Tavanur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here