ആനന്ദ്-രാധിക വിവാഹം; ജാംനഗർ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നൽകി കേന്ദ്രസർക്കാർ

മുകേഷ് അംബാനിയുടെ മകൻ്റെ ആഡംബര വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ജാംഗറിലെ ഇന്ത്യൻ എയർഫോഴ്‌സ് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നൽകി കേന്ദ്രസർക്കാർ. വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് സുഗമമായി എത്തുന്നതിന് വേണ്ടിയാണ് വിമാനത്താവളത്തിന് 10 ദിവസത്തേക്ക് മോദി സർക്കാർ അന്താരാഷ്ട്ര ടാഗ് നൽകിയത്. പാകിസ്താൻ അതിർത്തിയിൽ നിന്ന് കേവലം 50 കിലോമീറ്ററോളം മാത്രം അകലെയാണ് ജാംനഗർ വിമാനത്താവളം. വിമാനത്താവളത്തിന്റെ സെൻസിറ്റീവ് ടെക്നിക്കൽ ഏരിയയിലേക്കും ഇന്ത്യൻ എയർഫോഴ്സ് പ്രവേശനം അനുവദിച്ചിട്ടുണ്ട്.(Jamnagar airport got international status ahead of Anand-Radhika marriage)
ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി, സൗദി അരാംകോയുടെ ചെയർപേഴ്‌സൺ യാസിർ അൽ-റുമയാൻ, ഡിസ്നി സിഇഒ ബോബ് ഇഗർ, അമേരിക്കൻ ശതകോടീശ്വരൻ വ്യവസായിയും ആഗോള നിക്ഷേപ മാനേജ്‌മെൻ്റ് സ്ഥാപനമായ ബ്ലാക്ക് റോക്ക് ലാറി ഫിങ്കിൻ്റെ ചെയർമാനുമായ ബോബ് ഇഗർ, മുൻ യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മകൾ ഇവാങ്ക ട്രംപ്, ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചക്ക്, മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി കെവിൻ റൂഡ്, കാനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ എന്നിവരും വിവാഹത്തിനെത്തുന്ന അതിഥികളുടെ പട്ടികയിലുണ്ട്.
പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള ഇന്ത്യൻ എയർഫോഴ്‌സ് വിമാനത്താവളത്തിന് ഫെബ്രുവരി 25 മുതൽ മാർച്ച് 5 വരെയാണ് അന്താരാഷ്ട്ര ടാഗ് നൽകിയിരിക്കുന്നത്. ഫെബ്രുവരി 28 നും മാർച്ച് 4 നും ഇടയിൽ ജാംനഗർ വിമാനത്താവളത്തിൽ 150 വിമാനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. ഇതിൽ 50 എണ്ണം വിദേശത്ത് നിന്ന് നേരിട്ടെത്തുന്നതാണ്.
ഈ വിമാനങ്ങളിൽ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ളവയുണ്ട്. ഇന്ത്യയിൽ നിന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികൾ ഏകദേശം 2,000 പേരാണ്. കേന്ദ്ര സർക്കാരിൻ്റെ ആരോഗ്യ മന്ത്രാലയവും ധനമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും എയർപോർട്ടിൽ കസ്റ്റം, ഇമിഗ്രേഷൻ, ക്വാറൻ്റൈൻ സൗകര്യം ഒരുക്കുന്നതിന് സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നാണ് ദി ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നത്. സങ്കീർണ മേഖലയിലേക്ക് വിമാനങ്ങൾ അനുവദിക്കുക മാത്രമല്ല, വിമാനത്താവളത്തിന്റെ വലുപ്പവും വിപുലീകരിച്ചു.475 ചതുരശ്ര കിലോമീറ്റർ മുതൽ 900 ചതുരശ്ര മീറ്റർ വരെയുള്ള സ്ഥലത്ത് ഇനി തിരക്കേറിയ സമയത്ത് പോലും 360 യാത്രക്കാരെ ഉൾക്കൊള്ളാം. നേരത്തെ ഇത് 180 ആയിരുന്നു. വിമാനത്താവളത്തിലെ ടോയ്ലെറ്റുകൾ അടക്കം വിവാഹത്തോടനുബന്ധിച്ച് നവീകരിച്ചിട്ടുണ്ട്.
വിപുലീകരണ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും അംബാനി കല്യാണം പ്രമാണിച്ച് നടപടികൾ വേഗത്തിലാക്കുകയായിരുന്നെന്ന് പേര് വെളിപ്പെടുത്താത്ത ഒരു എയർപോർട്ട് ഉദ്യോഗസ്ഥൻ ദി ഹിന്ദുവിനോട് പറഞ്ഞു. വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ പ്രതിരോധ വിമാനത്താവളത്തിന് സമീപം പ്രത്യേക ക്രമീകരണങ്ങൾ ചെയ്യാൻ റിലയൻസ് ഇൻഡസ്ട്രീസിന് അനുമതി നൽകിയിട്ടുണ്ടെന്നും ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് കൂട്ടിച്ചേർത്തു.
Story Highlights: Jamnagar airport got international status ahead of Anand-Radhika marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here