Advertisement

“പഞ്ചാബിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും പാർട്ടി അധികാരത്തിലില്ല, അതുകൊണ്ടായിരിക്കാം ഒഴിവാക്കിയത്”- പരിഹസിച്ച് കെ മുരളീധരൻ

March 2, 2024
Google News 2 minutes Read
K Muraleedharan ridiculed the incident of wrongly singing the National Anthem

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ ജെ.എസിൻ്റെ മരണം ഞെട്ടിക്കുന്നതാണെന്ന് കെ മുരളീധരൻ എംപി. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. കലാലയ രാഷ്ട്രീയത്തിൻ്റെ പ്രശ്നമല്ല, വിദ്യാർത്ഥി യൂണിയനുകൾ ഏകാധിപത്യത്തിലേക്ക് നീങ്ങുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് ധനപ്രതിസന്ധിയെ തുടർന്നാണെന്ന് സർക്കാർ പറയുന്നു. ഞെരുക്കമുണ്ടെന്ന് പറയുമ്പോഴും ധൂർത്തടിക്കുന്നതിന് കുറവില്ല. കർണാടക, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽ ശമ്പളം മുടങ്ങിയില്ല. എന്തുകൊണ്ട് കേരളത്തിൽ മാത്രം മുടങ്ങുന്നു? ഇവിടെ മരപ്പട്ടിയെ ഓടിക്കുന്ന തിരക്കിലാണ് സർക്കാർ എന്നും കെ മുരളീധരൻ.

സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപന വേദിയിൽ ദേശീയ ഗാനം തെറ്റായി ആലപിച്ച സംഭവത്തെയും അദ്ദേഹം പരിഹസിച്ചു. “പഞ്ചാബിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും പാർട്ടി അധികാരത്തിലില്ല…അതുകൊണ്ടായിരിക്കാം ഒഴിവാക്കിയത്”- കെ മുരളീധരൻ പറഞ്ഞു.

Story Highlights: K Muraleedharan ridiculed the incident of wrongly singing the National Anthem

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here