Advertisement

ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ വെട്ടിക്കൊന്നു

March 3, 2024
Google News 1 minute Read
BJP neta killed by Maoists in Bastar

ബിജെപി പ്രവർത്തകനെ മാവോയിസ്റ്റ് ഹിറ്റ് സ്ക്വാഡ് വെട്ടിക്കൊന്നു. ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിലാണ് സംഭവം. തിരുപ്പതി കട്‌ല (40) എന്ന പ്രാദേശിക നേതാവാണ് കൊല്ലപ്പെട്ടത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ഹിറ്റ് സ്ക്വാഡ് ആക്രമിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി ബസ്തറിലാണ് സംഭവം. ജൻപാഡ് പഞ്ചായത്ത് അംഗമായ കട്‌ല ബീജാപൂർ ജില്ലാ ആസ്ഥാനത്താണ് താമസിച്ചിരുന്നത്. ടോയ്‌നാർ ഗ്രാമത്തിലെ ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അദ്ദേഹത്തെ ഒരു മാവോയിസ്റ്റ് സംഘം വളയുകയായിരുന്നു. 7 പേർ അടങ്ങുന്ന സംഘം അദ്ദേഹത്തെ കഠാരയും മഴുവും ഉപയോഗിച്ച് വെട്ടി വീഴ്ത്തി.

വഴിയാത്രക്കാർ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് എട്ടാമത്തെ ബിജെപി നേതാവാണ് ഇത്തരത്തിൽ കൊല്ലപ്പെടുന്നത്.

Story Highlights: BJP neta killed by Maoists in Bastar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here