Advertisement

നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ 70കാരിക്ക് ദാരുണാന്ത്യം

March 4, 2024
Google News 2 minutes Read

നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ 70കാരിക്ക് ദാരുണാന്ത്യം. കാഞ്ഞിരവേലി സ്വദേശി ഇന്ദിരയാണ് മരിച്ചത്. വിളവെടുപ്പിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇന്ദിര.

സ്ഥിരം കാട്ടാന ശല്യമുണ്ടാകുന്ന പ്രദേശമാണ്. ജില്ലാ അതിർത്തിയായതിനാൽ വനംവകുപ്പിന്റെ ഏത് വിഭാഗമാണ് ആനയെ തുരത്തേണ്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. അതുകൊണ്ടാണ് ഒരു ജീവൻ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കാഞ്ഞിരവേലി മലയിൽ നിന്ന് കൃഷിയിടത്തിലേക്ക് ഇറങ്ങുകയായിരുന്നു.

ആനകളെ തുരത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും കൃതൃമായി ഇടപെടൽ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ദിരയെ കോതമംഗലം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി ആർആർടിയും എറണാകുളം ആർആർടിയും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് കാട്ടാന ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു.

Story Highlights: 70 year old killed in wild elephant attack in Neriamangalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here