തിരുവനന്തപുരം വികസനത്തില്‍ പിന്നോട്ടുപോയി, വിജയിച്ചാല്‍ ഈ നഗരത്തെ ദക്ഷിണേന്ത്യയുടെ ടെക് ഹബ്ബാക്കും; രാജീവ് ചന്ദ്രശേഖര്‍

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിക്കുന്ന 400 സീറ്റുകളില്‍ ഒന്ന് തിരുവനന്തപുരം ആകുമെന്ന് സ്ഥാനാര്‍ത്ഥിയും കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം വികസനത്തില്‍ പിന്നോട്ട് പോയി. തന്നെ വിജയിപ്പിച്ച് കേന്ദ്ര മന്ത്രിസഭയിലേക്ക് അയച്ചാല്‍ ദക്ഷിണേന്ത്യയിലെ ടെക്‌നോളജി ഹബ് ആക്കി തിരുവനന്തപുരത്തെ മാറ്റുമെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വന്റിഫോറിനോട് പറഞ്ഞു. (Rajeev Chandrasekhar NDA candidate Thiruvananthapuram Loksabha election 2024)
തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാന്‍ തന്നെ തെരഞ്ഞെടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അതില്‍ തനിക്ക് വളരെയധികം അഭിമാനമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിന്റെ തലസ്ഥാനത്തിന് സേവനം ചെയ്യാന്‍ കിട്ടുന്ന അവസരമായാണ് ഇതിനെ കാണുന്നത്. വിജയിക്കുന്ന 400 സീറ്റുകളില്‍ ഒന്ന് തിരുവനന്തപുരത്തേതാകും. തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് വികസനത്തിന്റെ പുതിയകാലം വേണം. എതിര്‍ സ്ഥാനാര്‍ത്ഥികളെക്കുറിച്ചല്ല ചര്‍ച്ചയെന്നും വികസനമാണ് ചര്‍ച്ചയാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരത്തെ ജനങ്ങള്‍ തന്നെ അനുഗ്രഹിക്കും എന്ന് വിശ്വാസമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നരേന്ദ്രമോദിക്ക് നല്‍കുന്ന സ്‌നേഹമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കില്ല. ചെയ്യുന്ന കാര്യമേ പറയൂ എന്നും പറയുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Rajeev Chandrasekhar NDA candidate Thiruvananthapuram Loksabha election 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here