അരിയിൽ ഷുക്കൂറിനെ തല്ലി കൊന്നത് പോലെ സിദ്ധാർത്ഥനെയും തല്ലിക്കൊന്നതാണ്, പാർട്ടി അറിഞ്ഞു നടന്ന കൊലപാതകമാണിത്; കെ മുരളീധരൻ

അരിയിൽ ഷുക്കൂറിനെ തല്ലി കൊന്നത് പോലെ സിദ്ധാർത്ഥനെയും സി പി എം തല്ലി കൊന്നതാണെന്ന് കെ മുരളീധരൻ എംപി. പ്രതികളെ രക്ഷിക്കാൻ പാർട്ടി വ്യഗ്രത കാണിക്കുകയാണ്. പാർട്ടി അറിഞ്ഞു നടന്ന കൊലപാതകമാണിത്. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം വൈകിയിട്ടില്ല. മറ്റു പാർട്ടിക്കാർ പ്രഖ്യാപിച്ചത് കൊണ്ട് വൈകിയെന്ന് തോന്നുന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡൻ്റ് മൽസരിച്ച ചരിത്രം നേരത്തെ ഉണ്ടായിട്ടുണ്ട്. സംഘടനാ ചുമതലയുള്ള സെക്രട്ടറിമാർ സാധാരണ മൽസരിക്കാറില്ല. രാഹുൽ ഗാന്ധി മൽസരിക്കുമോ എന്നതിൽ രാഹുൽ തന്നെ മനസ് തുറക്കണം. നാളയും മറ്റന്നാളുമായി തീരുമാനം ഉണ്ടാകുമെന്നാണ് അറിവ്.
സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട കിരീടം വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. സുരേഷ് ഗോപി നൽകിയ കിരീടം ചെമ്പാണോ സ്വർണ്ണമാണോ എന്നതൊന്നും രാഷ്ട്രീയത്തിൽ ചർച്ച ചെയ്യേണ്ടതില്ല. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയുടെ ജനവിരുദ്ധ നയങ്ങളാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here