Advertisement

‘പി സി ജോർജിന്റെ നീക്കങ്ങളിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്‌തി’; പരാതി നൽകിയില്ലെന്ന് തുഷാർ വെള്ളാപ്പള്ളി

March 4, 2024
Google News 1 minute Read

അനിൽ ആന്റണിക്കെതിരായ പ്രതിഷേധത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. സംസ്ഥാന നേതാക്കളോട് വിശദീകരണം തേടി. പി സി ജോർജിന്റെ നീക്കങ്ങളിലും അതൃപ്‌തി. എന്നാൽ പി സി ജോർജിനെതിരെ പരാതി നൽകിയിട്ടില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി.

പരാതി നൽകിയാൽ തന്നെ സംസ്ഥാന നേതൃത്വത്തിനല്ലേ നൽകേണ്ടതെന്നും തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. പി സി ജോർജിന്റെ നിലവാരത്തിലേക്ക് തനിക്ക് എങ്ങനെ തരാംതാഴാൻ കഴിയും എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

അനിൽ ആന്റണിയാണ് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥിയെന്നും അദ്ദേഹം പത്തനംതിട്ടയിൽ അറിയപ്പെടാത്തയാളാണെന്നും കേരളവുമായി ബന്ധമില്ലാത്തയാളാണെന്നും പി.സി ജോർജ് പറഞ്ഞിരുന്നു. ‘ഡൽഹിയിൽ മാത്രം പ്രവർത്തിച്ചിരുന്ന അനിൽ ആന്റണി എന്ന പയ്യനാണ് പത്തനംതിട്ടയിൽ മത്സരിക്കുന്നത്. ഇനി പരിചയപ്പെടുത്തി എടുക്കണം.

എ.കെ. ആൻറണിയുടെ മകനെന്ന ഒരു ഗുണമുണ്ട്. പക്ഷേ, ആൻറണി കോൺഗ്രസാണ്. അപ്പന്റെ പിന്തുണയില്ലെന്നതാണ് പ്രശ്നം. ഞാൻ പത്തനംതിട്ടയിൽ മത്സരിക്കാതിരിക്കാൻ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ആഗ്രഹിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അവരുടെയൊക്കെ ആഗ്രഹം സാധിക്കട്ടെ. എനിക്ക് ഇതിന്റെ ആവശ്യമില്ല. പത്തനംതിട്ടയിൽ മത്സരിക്കേണ്ടെന്ന തീരുമാനം എന്റേതാണ്. ഏകകണ്ഠമായി എന്റെ പേര് വന്നാൽ മാത്രമേ മത്സരിക്കൂ എന്ന് അറിയിച്ചിരുന്നു..’പി.സി ജോർജ് പറഞ്ഞു.

അതിനിടെ, പി.സി ജോർജിനെ അനുനയിപ്പിക്കാനൊരുങ്ങുകയാണ് അനിൽ ആന്റണി. പൂഞ്ഞാറിലെ വീട്ടിലെത്തി അദ്ദേഹം പിസി ജോർജുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാർത്ഥിത്വം നഷ്ടമായതിലെ കടുത്ത അതൃപ്തിയിലാണ് പി.സി. പി.സി ജോർജിനെ ഒഴിവാക്കി അനിൽ ആന്റണിയെ സ്ഥാനാർത്ഥിയാക്കിയതിൽ പത്തനംതിട്ട ജില്ലയിലെ പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും അതൃപ്തിയുണ്ട്.

Story Highlights: Thushar Vellappally Against P C George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here