Advertisement

കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര്; അതൃപ്തിയറിയിച്ച് ഗവർണർ

March 5, 2024
Google News 1 minute Read

കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേരിട്ടതിൽ അതൃപ്തിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിലനിൽക്കുന്ന സംവിധാനത്തെ ഇല്ലാതാക്കുക എന്നതാണ് ഈ അറബിക് വാക്കിന്റെ അർത്ഥം.

അതറിയാതെ പേര് നൽകിയ ചെറുപ്പക്കാരോട് സഹതാപം തോന്നുന്നുവെന്നായിരുന്നു കേരള ഗവർണറുടെ പരിഹാസം. പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണമാണ് ഉദ്ദേശിക്കുന്നതെന്നും തെറ്റ് ചെയ്തവരെ കണ്ടെത്തി ശിക്ഷ നൽകേണ്ടത് വൈസ് ചാൻസലറുടെ ഉത്തരവാദിത്തമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാൻസിലർ ഇന്നലെ അറിയിച്ചു. പോസ്റ്ററുകളിലോ ബാനറുകളിലോ പോലും പേര് ഉപയോഗിക്കാൻ പാടില്ലല്ലെന്നും വൈസ് ചാൻസിലറുടെ ഉത്തരവിൽ പറയുന്നു. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പേര് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യൂണിയൻ വ്യക്തമാക്കി.

കേരള സർവകലാശാല കലോത്സവത്തിന്.‘ഇൻതിഫാദ’ എന്ന പേരിട്ടതിനെതിരെ കൊല്ലം അഞ്ചൽ സ്വദശേി ആശിഷ് ആണ് ഹർജി നൽകിയത്. ഫലസ്തീൻ ഇസ്രായേൽ യുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന പദമാണിത്.അറബി പദമായ ‘ഇൻതിഫാദ’ ചരിത്രപരമായി തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെട്ടതാണ്. പേര് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നുമാണ് ഹർജിക്കാരന്റെ വാദം.

ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നെന്നും ഹർജിക്കാരൻ പറഞ്ഞു. ഹർജിയിൽ ഗവർണർ, വൈസ് ചാൻസിലർ, സർവകലാശാല യൂണിയൻ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

Story Highlights: Arif Mohammed Khan against intifada name

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here