“റായ്ബറേലി കോളിംഗ്”: കോൺഗ്രസ് കോട്ടയിൽ പ്രിയങ്ക ഗാന്ധിക്കായി വീണ്ടും പോസ്റ്റർ

റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിക്കായി വീണ്ടും പോസ്റ്റർ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ പാർട്ടി ശക്തികേന്ദ്രത്തിൽ നിന്ന് മത്സരിക്കണമെന്ന് ആവശ്യം. “റായ്ബറേലി വിളിക്കുന്നു, പ്രിയങ്ക ഗാന്ധി വരൂ” എന്ന് എഴുതിയിട്ടുള്ള പോസ്റ്ററുകളാണ് വിവിധയിടങ്ങളിൽ പതിപ്പിച്ചിട്ടുള്ളത്.
നഗരത്തിലെ ഏറ്റവും തിരക്കേറിയ കവലകളിൽ പ്രിയങ്കയ്ക്കായി ഹോൾഡിംഗുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രിയങ്ക റായ്ബറേലിയിൽ നിന്ന് മത്സരിച്ച് വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു. സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രശേഖർ ആസാദ് എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്.
പ്രായവും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സോണിയ ഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മകൾ പ്രിയങ്ക ഗാന്ധി കോൺഗ്രസ് കോട്ടയിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യം ഉയർന്നത്. മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധിയുടെ പേര് പരിഗണിക്കാനാണ് സാധ്യത. ഇതിനിടെയാണ് കോൺഗ്രസ് പ്രവർത്തകരുടെ പോസ്റ്ററുകൾ.
Story Highlights: Priyanka Gandhi’s posters put up in Congress bastion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here