‘സുഭാഷ് ചന്ദ്ര ബോസിന്റെ പേര് സവർക്കറിനൊപ്പം ചേർക്കേണ്ട’; രൺദീപ് ഹൂഡയ്ക്കെതിരെ നേതാജിയുടെ അനന്തരവൻ

രൺദീപ് ഹൂഡ നായകനാവുന്ന ‘സ്വതന്ത്ര വീർ സവർക്കർ’ ചിത്രത്തിനെതിരെ സുഭാഷ് ചന്ദ്ര ബോസിന്റെ അനന്തരവൻ. മഹാത്മാ ഗാന്ധിയും സവർക്കറും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞദിവസം പുറത്തിറങ്ങിയ ട്രെയിലറിൽ കാണിക്കുന്നുണ്ട്. ബാല ഗംഗാധര തിലക്, മദൻലാൽ ധിംഗ്ര, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരും കഥയിലുണ്ട്.
വിവാദം ഉണ്ടായിരിക്കുന്നത് സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ടാണ്. നേതാജിയുടെ അനന്തരവനായ ചന്ദ്ര കുമാർ ബോസ് സുഭാഷ് ചന്ദ്രബോസിന്റെ പേര് സവർക്കറുമായി ചേർക്കേണ്ട എന്ന് പറഞ്ഞു. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ചന്ദ്ര കുമാർ ബോസ് വിമർശനം രേഖപ്പെടുത്തിയത്.
സവർക്കർ എന്ന ചിത്രം നിർമിച്ചതിൽ രൺദീപ് ഹൂഡയെ അഭിനന്ദിക്കുന്നു എന്നും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പേര് സവർക്കറുടെ പേരുമായി ചേർത്ത് പറയുന്നതിൽ പിന്തിരിയണം. നേതാജി എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മതേതര നേതാവ് ആണെന്നും ദേശസ്നേഹികളുടെ ദേശസ്നേഹിയുമായിരുന്നു എന്നും ചന്ദ്ര കുമാർ ബോസ് കൂട്ടിച്ചേർത്തു. ഹൂഡയെ ടാഗ് ചെയ്തതുകൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ചന്ദ്രകുമാര്‍ ബോസ് നേതാജിയുടെ മരുമകളുടെ മകനാണ്.
Story Highlights: Subhash Chandra Bose Nephew Against Randeep Hooda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here