Advertisement

‘ഞാൻ ബിജെപിയിൽ ചേർന്നാൽ ഇഡി സമൻസ് അയക്കുന്നത് നിർത്തും’; അരവിന്ദ് കെജ്രിവാൾ

March 7, 2024
Google News 2 minutes Read
'Summons would stop if I join BJP': Arvind Kejriwal after fresh complaint

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപിയിൽ ചേർക്കാൻ മോദി ശ്രമിക്കുന്നു. താൻ ബിജെപിയിൽ ചേർന്നാൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സമൻസ് അയക്കുന്നത് നിർത്തുമെന്നും അരവിന്ദ് കെജ്രിവാൾ.

“നിങ്ങൾ എങ്ങോട്ട് പോകണം — ബിജെപിയിലേക്കോ ജയിലിലേക്കോ? റെയ്ഡുകൾ ആരംഭിക്കുന്നതിന് മുമ്പ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദിക്കുന്നത് ഇതാണ്. ബിജെപിയിൽ ചേരാൻ വിസമ്മതിക്കുന്നവരെ ജയിലിലേക്ക് അയക്കുന്നു”-കെജ്രിവാൾ ട്വീറ്റ് ചെയ്തു. സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവർ ഇന്ന് ബിജെപിയിൽ ചേർന്നാൽ നാളെ ജാമ്യം ലഭിക്കുമെന്നും, താൻ ബിജെപിയിൽ ചേർന്നാൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് സമൻസ് അയക്കുന്നത് നിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിന് ഇഡി എട്ട് തവണ സമൻസ് അയച്ചിരുന്നു. എന്നാൽ ഇതുവരെ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായിട്ടില്ല. സമൻസ് രാഷ്ട്രീയ പ്രേരിതവും നിയമവിരുദ്ധവുമാണെന്ന് എഎപി ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസി ഡൽഹി കോടതിയിൽ പുതിയ പരാതി നൽകി. ഇതിന് പിന്നാലെയാണ് കെജ്രിവാളിൻ്റെ പ്രതികരണം.

Story Highlights: ‘Summons would stop if I join BJP’: Arvind Kejriwal after fresh complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here