‘പ്രതാപനായി 3.5 ലക്ഷം പോസ്റ്റര്‍, 300 കിമീ പദയാത്ര,മണ്ഡലമാകെ ചുവരെഴുത്ത്’; മായ്ക്കാൻ നിർദേശം നൽകി നേതൃത്വം

തൃശൂരിൽ ടി എൻ പ്രതാപനായുള്ള ചുവരെഴുത്തുകൾ മായ്ക്കാൻ നിർദേശം നൽകി ജില്ലാ നേതൃത്വം. തീരുമാനം മണ്ഡലത്തിൽ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കാൻ ധാരണയായതിനാൽ. ടി എൻ പ്രതാപനായി 3.5 ലക്ഷം പോസ്റ്റര്‍, 300 കിമീ പദയാത്ര, ചുവരെഴുത്തുകൾ മണ്ഡലത്തിൽ നടന്നു.
തൃശൂർ മണ്ഡലത്തിൽ മൂന്നൂറോളം കിലോമീറ്റർ ദൂരം പദയാത്രയും പ്രതാപൻ നടത്തി. എന്നാൽ, പത്മജയുടെ ബിജെപി പ്രവേശനം കോൺഗ്രസിന്റെ പദ്ധതികളെല്ലാം താളം തെറ്റിച്ചതോടെ തൃശൂരിൽ മുരളീധരൻ എത്തുമെന്ന് ഉറപ്പായതോടെ പ്രതാപനുവേണ്ടി നടത്തിയ എല്ലാ മുന്നൊരുക്കങ്ങളും തിരുത്തണമെന്നാണ് അവസ്ഥ.
മണ്ഡലത്തിൽ പ്രതാപന് വേണ്ടി എഴുതിയ ചുമരെഴുത്തുകളെല്ലാം മായ്ക്കണം. മൂന്നര ലക്ഷം പോസ്റ്ററുകളാണ് പ്രതാപന്റെ പ്രചാരണത്തിനായി മണ്ഡലത്തിൽ തയ്യാറാക്കിയത്. ബൂത്തുകളിൽ തുകയും വിതരണം ചെയ്തിരുന്നു.
ഇതെല്ലാം ഇനി പിൻവലിക്കണം. എന്‍റെ ജീവന്‍ എന്‍റെ പാര്‍ട്ടിയാണെന്ന് ടി എന്‍ പ്രതാപന്‍ അറിയിച്ചു.കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവാണ് കെ മുരളീധരനെന്നും തൃശ്ശൂരില്‍ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകുമെന്നും പ്രതാപന്‍ വ്യക്തമാക്കി.
Story Highlights: K Muraleedharan Replaced for TN Prathapan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here