എന്നും പാലക്കാടിനൊപ്പമുണ്ട്; വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ല, ലക്ഷ്യത്തിന്റെ ഗൗരവമാണ് വലുത്; ഷാഫി പറമ്പില്‍

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം പൂര്‍ണമായി ഏറ്റെടുക്കുന്നുവെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. വടകരയിലേക്ക് എത്തുമ്പോഴും പാലക്കാടുമായുള്ളത് വൈകാരിക ബന്ധമാണ്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് അതീവ ഗൗരവമായ പൊളിറ്റിക്കല്‍ എക്‌സര്‍സൈസാണ്. വടകരയിലെ ജനങ്ങള്‍ നല്‍കുന്ന പിന്തുണ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.(Shafi Parambil about his candidacy in Loksabha poll 2024)
‘എന്നെ ഇത്രയാക്കിയതും പാലക്കാട്ടെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തതും എന്റെ പ്രസ്ഥാനമാണ്. പാലക്കാട്ടെ ജനത നല്‍കിയ സ്‌നോഹമാണ് മറ്റ് പരിഗണനകള്‍ക്കുള്ള കരുത്തെനിക്ക് നല്‍കിയത്, ആ സ്‌നേഹം ഒരുകാലത്തും മറിക്കാനാകില്ല. വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന് വലിയ ലക്ഷ്യങ്ങളുണ്ട്. കേരളത്തില്‍ യുഡിഎഫ് ശക്തിപ്പെടുക എന്നതിനര്‍ത്ഥം ഇന്ത്യ ശക്തിപ്പെടുക എന്നതാണ്’.
പാലക്കാടുമായുള്ള വൈകാരിക ബന്ധം പദവികള്‍ക്കും സ്ഥാനത്തിനുമപ്പുറമാണെന്നും നാളെ പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാലക്കാടിനൊപ്പമുണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
Story Highlights: Shafi Parambil about his candidacy in Loksabha poll 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here