Advertisement

മദ്യപാനം തടഞ്ഞു: യുപിയിൽ ഭർത്താവ് ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു

March 8, 2024
Google News 2 minutes Read
Stopped From Drinking Alcohol; Man Burns Wife Alive In UP

മദ്യപാനം തടഞ്ഞ ഭാര്യയെ ഭർത്താവ് ജീവനോടെ ചുട്ടുകൊന്നു. ഉത്തർ പ്രദേശിലെ ബുഡൗണിലാണ് സംഭവം. ബൈക്കിലെ പെട്രോൾ ഊറ്റിയെടുത്ത ശേഷം 40 കാരിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മരുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ വൃദ്ധയായ അമ്മയ്ക്കും പൊള്ളലേറ്റു.

ബുഡൗണിലെ നൈതുവ ഗ്രാമത്തിലാണ് സംഭവം. മുനീഷ് സക്സേന എന്ന ആളാണ് ഭാര്യ ഷാനോയെ ജീവനോടെ ചുട്ടുകൊന്നത്. ഇയാൾ മദ്യപാനത്തിന് അടിമയായിരുന്നുവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് അലോക് പ്രിയദർശി. വ്യാഴാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ മുനീഷ് ഭാര്യ ഷാനോയുമായി വഴക്കിട്ടു. വീണ്ടും മദ്യപിക്കാൻ തുടങ്ങുന്നത് തടഞ്ഞതാണ് തർക്കത്തിന് കാരണം. വഴക്ക് രൂക്ഷമായതോടെ മുനീഷ് തൻ്റെ ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത് ഷാനോയുടെ മേൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും അലോക് പ്രിയദർശി പറഞ്ഞു.

മരുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുനീഷിൻ്റെ അമ്മ മുന്നി ദേവിയുടെ കൈക്ക് പൊള്ളലേറ്റു. ദമ്പതികളുടെ മക്കളായ സണ്ണി (8), അർജുൻ (5) എന്നിവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി ഷാനോയെയും മുന്നിദേവിയെയും ആശുപത്രിയിലെത്തിച്ചു. എന്നാൽ പൊള്ളലേറ്റ ഷാനോയെ രക്ഷിക്കാനായില്ല. നിലവിൽ ഒളിവിലുള്ള സക്‌സേനയെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Story Highlights: Stopped From Drinking Alcohol; Man Burns Wife Alive In UP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here