Advertisement

മാവേലിക്കര ബൈജു കലാശാലയും ചാലക്കുടിയിൽ കെ എ ഉണ്ണിക്കൃഷ്ണനും; ബിഡിജെഎസിന് രണ്ടിടത്ത് സ്ഥാനാർത്ഥികളായി

March 9, 2024
Google News 1 minute Read
BDJS candidates will be announced today

ബിഡിജെഎസിന് രണ്ടിടത്ത് സ്ഥാനാർത്ഥികളായി. മാവേലിക്കര ബൈജു കലാശാലയും, ചാലക്കുടിയിൽ കെ എ ഉണ്ണിക്കൃഷ്ണനെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു. സ്ഥാനാർത്ഥികളെ രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിക്കാൻ തീരുമാനം. കോട്ടയം ഇടുക്കി സ്ഥാനാർത്ഥികളിൽ ചർച്ച നടക്കുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി സീറ്റുകളിലാണ് മത്സരിക്കുന്നത്.

കോട്ടയത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് ചേർത്തലയിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ തീരുമാനം. ചാലക്കുടിയിൽ എസ്എൻഡിപി വനിതാ വിഭാഗം നേതാവ് ഇ എസ് ഷീബയും സ്ഥാനാർഥികളാകും. ഇടുക്കി സീറ്റിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ സംസ്ഥാന എക്സിക്യുട്ടിവ് യോഗം ചുമതലപ്പെടുത്തിയിരുന്നു.

ഉടുമ്പൻചോല മുൻ എം എൽ എയും കേരളാ കോൺഗ്രസ് മുൻ നേതാവുമായ മാത്യു സ്റ്റീഫൻ്റെ പേരും ഇടുക്കി സീറ്റിൽ പരിഗണനയിലുണ്ട്. ഇടുക്കിയിലെ ക്രൈസ്തവ സഭയുമായുള്ള മികച്ച ബന്ധമാണ് മാത്യു സ്റ്റീഫനിലേക്ക് എത്താൻ കാരണം. മുന്നണിയിലെ പ്രബല കക്ഷിയെന്ന നിലയിൽ ബിജെപി യുമായി ആലോചിച്ചായിരിക്കും ബിഡിജെഎസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

Story Highlights: Candidate in BDJS are known Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here