Advertisement

രാജ്യസഭയിലും സംസ്ഥാനങ്ങളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തിരുത്തുമെന്ന് ബിജെപി എംപി

March 10, 2024
Google News 1 minute Read
anantkumar hegde constitution change bjp

ഭരണഘടന തിരുത്തുമെന്ന് ബിജെപി എംപി. രാജ്യസഭയിലും സംസ്ഥാനങ്ങളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തിരുത്തുമെന്ന് കർണാടക ബിജെപി എംപി അനന്ത് കുമാർ ഹെഗ്ഡെ പറഞ്ഞു. ഭൂരിപക്ഷമില്ലാത്തതിനാലാണ് ഇത് സാധ്യമാകാത്തത് എന്നും ഹെഗ്ഡെ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ വ്യക്തമാക്കി.

“400ലധികം സീറ്റുകളിൽ വിജയിക്കാൻ നിങ്ങൾ ബിജെപിയെ സഹായിക്കണം. എന്തിനാണ് 400ലധികം സീറ്റെന്നോ? ഹിന്ദുയിസം മുന്നിലാവാതിരിക്കാനായി കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഭരണഘടന തിരുത്തി. നമ്മുടെ മതത്തെ സംരക്ഷിക്കാൻ അത് നമുക്ക് തിരുത്തണം. ലോക്സഭയിൽ നമുക്കിപ്പോൾ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്. പക്ഷേ, ഭരണഘടന തിരുത്തിന് രാജ്യസഭയിൽ അതില്ല. 400ലധികമെന്നത് അതിനു നമ്മളെ പ്രാപ്തരാക്കും. ഇങ്ങനെയൊക്കെ ആണെങ്കിൽ ഭരണഘടന തിരുത്തി ഹിന്ദുയിസത്തെ മുന്നിലാക്കാൻ നമുക്ക് കഴിയും.”- ഹെഗ്ഡെ പറഞ്ഞു.

Story Highlights: anantkumar hegde constitution change bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here