Advertisement

‘സിദ്ധാർഥൻ്റെ മരണം എസ്എഫ്ഐ ക്രിമിനലുകളുടെ കണ്ണ് തുറപ്പിച്ചില്ല, കെഎസ്‌യുക്കാരെ കോൺഗ്രസ് സംരക്ഷിക്കും’; വി.ഡി സതീശൻ

March 10, 2024
Google News 1 minute Read
'VD Satheesan

കേരള സർവകലാശാല കലോത്സവത്തിനിടെ നടന്ന സംഘർഷത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിദ്ധാർഥൻ്റെ മരണം എസ്എഫ്ഐ ക്രിമിനലുകളുടെ കണ്ണ് തുറപ്പിച്ചില്ല. കെഎസ്‍യു പ്രവർത്തകരെ എസ്എഫ്ഐ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ആക്രമണം തുടർന്നാൽ പ്രവർത്തകരുടെ സംരക്ഷണം കോൺഗ്രസ് ഏറ്റെടുക്കുമെന്നും വി.ഡി സതീശൻ.

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ആളുകൾ പോകുന്നതിനെ മുഖ്യമന്ത്രി പരിഹസിക്കുന്നുണ്ട്. ഒരു സിപിഐഎം മന്ത്രിയും എംഎൽഎയും ബിജെപിയിൽ ചേർന്നത് ഇതേ മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയായിരുന്ന കാലത്താണ് എന്നത് മറക്കരുത്. അന്ന് സിപിഐഎം നാണംകെട്ട പാർട്ടിയായിരുന്നോ എന്ന് മുഖ്യമന്ത്രി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പിണറായി വിജയനും ബിജെപിക്കും ഇടയിൽ അന്തർധാര സജീവമാണ്. ലാവ്‌ലിൻ കേസിലും അത് കണ്ടു. പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്ന് എൽഡിഎഫ് കൺവീനർ പറയുന്നു. അദ്ദേഹം എൻഡിഎ ചെയർമാനാണോ എന്ന് സംശയം? ബിജെപി രണ്ടാമത് എത്തുമ്പോൾ സിപിഐഎം മൂന്നാമത് പോകും. കേരളത്തിൽ ബിജെപിക്ക് ഇല്ലാത്ത പരിഗണനയാണ് CPIM ഒരുക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ കുടുംബത്തെ സംരക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

തൃശൂർ, ആലപ്പുഴ, വടകര, കോൺഗ്രസ് സ്ഥാനാർത്ഥികൾ ഏറ്റവും മികച്ചവർ. ബിജെപിയെ എവിടെയും അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ലോക്നാഥ് ബെഹ്റയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. പിണറായി വിജയൻ്റെയും സംഘപരിവാറിൻ്റെയും ഇടനിലക്കാരനാണ് അദ്ദേഹം. പത്മജയുടെ ബിജെപി പ്രവേശനത്തിൽ ബെഹ്‌റയ്ക്ക് പങ്കുണ്ടെന്ന് മുഖ്യമന്ത്രിക്കും അറിയാമെന്നും വി.ഡി സതീശൻ.

വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന സംഭവത്തിൽ ടൂറിസം മന്ത്രി വ്യക്തത വരുത്തണം. രണ്ട് മാസത്തിനുള്ളിലാണ് പാലം തകർന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണോ കരാർ നൽകിയത്? എന്ത് സുരക്ഷാ മാർഗമാണ് സ്വീകരിച്ചത്? മറുപടി ലഭിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Story Highlights: ‘Congress will protect KSU’; VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here