Advertisement

ഗൂഗിള്‍ മാപ് റിവ്യൂ റേറ്റിംഗ് ചെയ്ത് പണം നേടാമെന്ന് പറഞ്ഞ് തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടമായത് 10 ലക്ഷം രൂപ

March 10, 2024
Google News 2 minutes Read
online Google map job scam at Palakkad

പാലക്കാട് ഓണ്‍ലൈന്‍ ജോലിയുടെ പേരില്‍ വന്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാര്‍ വീട്ടമ്മയുടെ 10 ലക്ഷം രൂപ കവര്‍ന്നുവെന്ന് പരാതി. ഗൂഗിള്‍ മാപ് റിവ്യൂ റേറ്റിംഗ് ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കേസില്‍ കൊടുവായൂര്‍ സ്വദേശിയായ സായിദാസ് പൊലീസ് പിടിയിലായിട്ടുണ്ട്. 9 online Google map job scam at Palakkad)

പത്ത് ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ വീട്ടമ്മ പരാതി നല്‍കുകയും സൈബര്‍ ക്രൈം പൊലീസ് സായിദാസിനെ പിടികൂടുകയുമായിരുന്നു. ഇയാള്‍ തട്ടിപ്പ് ശ്രംഖയിലെ താഴത്തെ കണ്ണി മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. വിവിധ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്യുക, അത് കൈമാറുക, കൂടുതല്‍ പേരെ പരിചയപ്പെട്ട് തട്ടിപ്പ് നടത്തുക മുതലായ കാര്യങ്ങളാണ് ഇയാള്‍ ചെയ്ത് വന്നിരുന്നത്.

Read Also : ‘പ്രവര്‍ത്തകരെ ശാസിച്ചത് ആദിവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേര്‍ക്കാത്തതില്‍; കുപ്രചരണങ്ങളില്‍ തളരില്ല’; സുരേഷ് ഗോപി

കുറ്റകൃത്യത്തിന്റെ മാസ്റ്റര്‍ബ്രെയിന്‍ ആരെന്ന് പൊലീസ് ഇയാളോട് ചോദിച്ച് മനസിലാക്കി വരികയാണ്. വീട്ടമ്മമാരാണ് തട്ടിപ്പുസംഘത്തിന്റെ പ്രധാന ഉന്നം. വ്യാജ വ്യാപര സ്ഥാപനത്തിന്റെ പേരിലാണ് ബാങ്ക് അക്കൗണ്ട് എടുത്തിരുന്നത്. ആദ്യം ഓണ്‍ലൈന്‍ ജോലിയ്ക്ക് വരുമാനമെന്ന നിലയില്‍ കുറച്ച് പണം വീട്ടമ്മമാര്‍ക്ക് നല്‍കിയാണ് സംഘം വിശ്വാസമാര്‍ജിക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ ജോലി ലഭിക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയും ഈ പണം തട്ടിയെടുത്ത് മുങ്ങുകയുമാണ് സംഘത്തിന്റെ പതിവ്.

Story Highlights: online Google map job scam at Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here