Advertisement

സമരത്തിനിടെ ശ്വാസ തടസം; ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു

March 11, 2024
Google News 1 minute Read

കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബ് – ഹരിയാന അതിർത്തിയായ ഖനൗരിയിലെ സമരത്തിനിടെയാണ് കർഷകന്റെ മരണം. ശ്വാസ തടസ്സങ്ങളെ തുടർന്ന് പട്യാലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബൽദേവ് സിംഗാണ് മരിച്ചത്.

രണ്ടാം കർഷക സമരം തുടങ്ങി 26 ദിവസം പിന്നിടുമ്പോൾ ഏഴു കർഷകർ ഇതുവരെ മരിച്ചു. വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഖനൗരി കൂടാതെ ശംഭു അതിർത്തിയിലും കർഷകർ സമരത്തിലാണ്.

അതേസമയം മാര്‍ച്ച് ആറിന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് പുനരാരംഭിച്ച കര്‍ഷകര്‍ രാജ്യവ്യാപകമായി ‘റെയില്‍ റോക്കോ’ സമരം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ച എന്നീ കര്‍ഷക സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. സമരത്തില്‍ ഓരോ സ്ഥലങ്ങളിലായി നൂറ് കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. പഞ്ചാബിലെ ഫിറോസ്പൂര്‍, അമൃത്സര്‍, രൂപ്നഗര്‍, ഗുരുദാസ്പൂര്‍ ജില്ലകള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ നൂറുകണക്കിന് കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച നേതാവ് സര്‍വാന്‍ സിങ് പന്ദര്‍ പറഞ്ഞിരുന്നു.

Story Highlights: Another protesting farmer dies at Patiala hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here