കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി; നാളെ പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്യും

കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് സർവീസ് മംഗലാപുരം വരെ നീട്ടി. പുതിയ സർവീസ് ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിർവഹിക്കും. നാളെ സ്‌പെഷ്യൽ സർവീസ് 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സർവീസ് 3.10ന് തിരുവനന്തപുരത്ത് എത്തും.
തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു രാത്രി 12.40ന് മംഗലാപുരം എത്തും. ബുധനാഴ്ച ദിവസങ്ങളിൽ സർവീസ് ഉണ്ടാവില്ല. പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ ജൻ ഔഷധി സെന്റർ ഉത്ഘാടനവും നാളെ നടക്കും. കേരളത്തിൽ ജൻ ഔഷധി സെന്റർ പ്രവർത്തിക്കുന്ന ഏക റെയിൽവേ സ്റ്റേഷൻ ആയി ഇതോടെ പാലക്കാട് മാറും.
Story Highlights: Kasargod-Thiruvananthapuram Vande Bharat Service
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here