Advertisement

രാജസ്ഥാനിൽ ബിജെപിക്ക് തിരിച്ചടി; ലോക്സഭ എംപി രാഹുൽ കസ്വാൻ കോൺഗ്രസിൽ ചേർന്നു

March 11, 2024
Google News 2 minutes Read

രാജസ്ഥാനിൽ ബിജെപി എംപി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ചുരുവിൽ നിന്നുള്ള ലോക്സഭ എംപി രാഹുൽ കസ്വാനാണ് ബിജെപി വിട്ടത്. കഴിഞ്ഞ പത്ത് വർഷമായി ചാരു മണ്ഡലത്തിലെ ബിജെപി എംപിയാണ് രാഹുൽ കസ്വാൻ.

ഇത്തവണ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ബിജെപി കസ്വാന് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2004, 2009 വർഷങ്ങളിൽ രാഹുലിന്റെ പിതാവ് റാം സിംഗ് കസ്വാനായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2014 ലും 2019 ലും മകൻ രാഹുൽ കസ്വാൻ എംപിയായി. സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കോൺഗ്രസ് സീറ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

തന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണിതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
രാഷ്ട്രീയ കാരണങ്ങളാല്‍ ഞാന്‍ ഈ നിമിഷം ബിജെപിയില്‍ നിന്നും പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്നു രാജിവയ്ക്കുകയാണെന്ന്’ രാഹുല്‍ പറഞ്ഞു. പത്തുവര്‍ഷം ചുരു മണ്ഡലത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Rajasthan MP Rahul Kaswan quits BJP, joins Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here