‘നിയമം യാഥാർഥ്യമാക്കിയത് രാജ്യതാല്പര്യം മുൻനിർത്തി’; CAAയെ ന്യായീകരിച്ച് അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യതാല്പര്യം മുൻനിർത്തിയാണ് നിയമം യാഥാർഥ്യമാക്കിയതെന്ന് അമിത് ഷാ. പ്രതിഷേധങ്ങൾക്ക് പിന്നിൽ അഭയാർത്ഥികളോടുള്ള ഇഷ്ടമല്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. പാക് അഭയാർത്ഥികളെ കോൺഗ്രസ് അംഗീകരിച്ചില്ലെന്നും അമിത് ഷാ വിമർശിച്ചു.
അഭയാർത്ഥികളോടുള്ള താത്പര്യമല്ല രാജ്യതാത്പര്യത്തിന് വിരുദ്ധമായ താത്പര്യമാണെന്ന് പ്രതിഷേധത്തിന് പിന്നിലെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തെ വ്യത്യസ്തങ്ങളായിട്ടുള്ള അഭയാർത്ഥികൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ സാഹചര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയമനിർമാണവും അതിന് അനുബന്ധമായ ചട്ടങ്ങളും നടപ്പിലാക്കിയിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.
Read Also പാലക്കാട് മെഡിക്കല്‍ കോളജ് ഉദ്ഘാടന വേദിയില്‍ PPE കിറ്റ് ധരിച്ച് കൊവിഡ് ബ്രിഗേഡ് അംഗങ്ങളുടെ പ്രതിഷേധം
മൂന്നു രാജ്യങ്ങളിൽ അവിടെ ന്യൂന പക്ഷങ്ങളായി കഴിയുന്ന ആളുകൾക്ക് വലിയ കഷ്ടതകൾ നേരിടേണ്ടിവന്ന സാഹചര്യത്തിൽ അവർ ഇന്ത്യയിലേക്ക് എത്തിയപ്പോൾ പൗരത്വം നൽകി അവരെ ശാക്തീകരിക്കുകയെന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇത് മുസ്ലിം വിരുദ്ധമാണെന്ന് പറയുന്നതിലടക്കം രാഷ്ട്രീയവും ചില താത്പര്യങ്ങളുമാണ് ഉള്ളതെന്ന് അമിത് ഷാ പറഞ്ഞു.
Story Highlights: Amit Shah slams Congress over CAA backlash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here