‘CAA തിടുക്കപ്പെട്ട് നടപ്പാക്കേണ്ടതല്ല; പൗരത്വം നൽകുന്നത് വിശ്വാസത്തിന്റെ പേരിലാകരുത്’; സിഎസ്‌ഐ സഭ

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിഎസ്‌ഐ സഭ. പൗരത്വം നൽകുന്നത് വിശ്വാസത്തിന്റെ പേരിലാകരുതെന്ന് സിഎസ്‌ഐ സഭ. സിഎഎ തിടക്കുപ്പെട്ട് നടപ്പാക്കേണ്ടതല്ലെന്ന് ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. വിഷയത്തിൽ സർക്കാർ കൂടുതൽ ചർച്ചകൾ നടത്തേണ്ടതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകൾ. നിയമം പിൻവലിക്കണമെന്നാവശ്യപ്പട്ട് എൽഡിഎഫ് ഇന്ന് പ്രതിഷേധ റാലി സംഘടിപ്പിക്കും. നിയമം പിൻവലിക്കണമെന്നാവശ്യവുമായി കോൺഗ്രസ് മണ്ഡലതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം.
Read Also പൗരത്വ നിയമ ഭേദഗതി; വെബ് സൈറ്റ് സജ്ജം; പ്രവർത്തനം ആരംഭിച്ചു
അതേസമയം പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നതിന് പിന്നാലെ പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി. ഇന്നു രാവിലെയാണ് വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിച്ചത്.indiancitizenshiponline.nic.in വെബ്സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധമാണ്.
Story Highlights: CSI church against Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here