Advertisement

പാകിസ്താനി ക്രിസ്ത്യാനിക്ക് സിഎഎ വഴി ഇന്ത്യന്‍ പൗരത്വം; ‘മോദിക്കും അമിത്ഷായ്ക്കും നന്ദി’

August 28, 2024
Google News 2 minutes Read
Pakistani Christian becomes first in Goa to get citizenship under CAA

ഗോവയില്‍ താമസിക്കുന്ന പാകിസ്താനി ക്രിസ്ത്യന്‍ പൗരന് പൗരത്വ ഭേതഗതി നിയമ (സിഎഎ) പ്രകാരം ആദ്യമായി പൗരത്വം നല്‍കി. മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ജോസഫ് ഫ്രാന്‍സിസ് പെരേര എന്ന മുതിര്‍ന്ന പൗരന് ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നിലവില്‍ തെക്കന്‍ ഗോവയിലെ കാന്‍സുവാലിമില്‍ താമസിക്കുന്ന പെരേര ഇതോടെ സിഎഎ പ്രകാരം ഇന്ത്യന്‍ പൗരത്വം ലഭിക്കുന്ന, സംസ്ഥാനത്തെ ആദ്യ വ്യക്തിയായി.

സിഎഎ നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത്ഷായോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. പെരേര വിവാഹം കഴിച്ചത് ഗോവന്‍ യുവതിയെ ആണെങ്കിലും പൗരത്വ നിയമം ഭേദഗതി ചെയ്യുന്നത് വരെ ഇന്ത്യന്‍ പൗരത്വം നേടുന്നതില്‍ വിവിധ തടസങ്ങള്‍ നേരിട്ടിരുന്നു. വിവാഹം കഴിഞ്ഞതു മുതല്‍ തങ്ങള്‍ പൗരത്വത്തിനായി ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ലഭിച്ചില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ മാര്‍ത്ത പെരേര പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് സിഎഎ വഴി പൗരത്വത്തിന് ഇവര്‍ അപേക്ഷിച്ചത്. പൗരത്വ നിയനമത്തിലെ സെക്ഷന്‍ 6 ബിയിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പെരേരയ്ക്ക് പൗരത്വം ലഭിച്ചത്.

Read Also: CAA; പാകിസ്താനി ഹിന്ദുക്കള്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ആര്‍എസ്എസ് പോഷക സംഘടന

പോര്‍ച്ചുഗീസ് അധീനതയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം ഗോവ വിമോചിപ്പിച്ചതിന് മുമ്പ് 1960ലാണ് ജോസഫ് പെരേര പാകിസ്ഥാനിലേക്ക് കുടിയേറിയത്. തുടര്‍ന്ന് അദ്ദേഹം 37 വര്‍ഷം ബഹറൈനില്‍ ജോലി ചെയ്തു. 2013ല്‍ വിരമിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ പൗരയായ ഭാര്യയോടോപ്പം ഗോവയില്‍ താമസിക്കുകയാണ്. 1979ലാണ് അദ്ദേഹം പാക്കിസ്ഥാന്‍ അവസാനമായി സന്ദര്‍ശിച്ചത്.

Story Highlights :  Pakistani Christian becomes first in Goa to get citizenship under CAA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here