Advertisement

‘എളമരം കരിമീനെയും, മുഷേകിനെയും വിജയിപ്പിക്കണം’; സഖാക്കൾ പള്ളിക്കൂടം പണിഞ്ഞിട്ട് കാര്യമില്ല പഠനം ഉറപ്പുവരുത്തണമെന്ന് പി കെ അബ്ദുറബ്

March 12, 2024
Google News 2 minutes Read

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിപിഐഎം എഴുതുന്ന ചുവരെഴുത്തികളിൽ അക്ഷരത്തെറ്റുണ്ടെന്ന് പരിഹസിച്ച് മുൻ മന്ത്രി പി കെ അബ്ദുറബ്. എളമരം കരീം ,എളമരം കരിമീനായതും , മുകേഷ് മുഷേകായതും അണികൾക്ക് അക്ഷരാഭ്യാസമില്ലാത്തതുകൊണ്ടാണെന്നാണ് മുൻ മന്ത്രി പി കെ അബ്ദു റബിന്റെ പരിഹാസം. തന്റെ ഫേസ്ബുക്കിലൂടെയാണ് മുൻ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസം.

പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം…’എന്നൊക്കെ പാട്ടു പാടി നടന്നിട്ട് എന്തു കാര്യം, എഴുതി വെച്ചത് കണ്ടില്ലേ…! സഖാക്കളെ, പള്ളിക്കൂടം പണിഞ്ഞത് കൊണ്ടു മാത്രമായില്ല. പള്ളിക്കൂടങ്ങളിലെത്തുന്ന നിങ്ങളുടെ കുട്ടികൾ പഠിക്കുന്നുണ്ടോ എന്നു കൂടി ഉറപ്പു വരുത്തണം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

വെട്ടും, കുത്തും, കൊല്ലും കൊലയും, കള്ളും, കഞ്ചാവുംഒക്കെ നിർത്തി അവരെ അക്ഷരാഭ്യാസമുള്ളവരാക്കുക എന്നത് ഇന്നത്തെ കാലത്ത വലിയ ടാസ്കാണ്. എങ്കിലും ഓർമ്മിപ്പിക്കുകയാണ്.ഇന്നത്തെ എസ് എഫ് ഐക്കാർ മര്യാദക്ക് പഠിക്കാൻ തയ്യാറായാൽനാളെ നേരാം വണ്ണം ചുമരെഴുതാനെങ്കിലും അവരെ നിങ്ങൾക്ക് ഉപകരിക്കുമെന്നും അബ്ദു റബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

P K അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ

‘പള്ളിയല്ല പണിയണം
പള്ളിക്കൂടമായിരം…’
എന്നൊക്കെ പാട്ടു പാടി നടന്നിട്ട് എന്തു കാര്യം, എഴുതി വെച്ചത്
കണ്ടില്ലേ…!
സഖാക്കളെ, പള്ളിക്കൂടം
പണിഞ്ഞത് കൊണ്ടു മാത്രമായില്ല.
പള്ളിക്കൂടങ്ങളിലെത്തുന്ന
നിങ്ങളുടെ കുട്ടികൾ പഠിക്കുന്നുണ്ടോ
എന്നു കൂടി ഉറപ്പു വരുത്തണം.
വെട്ടും, കുത്തും, കൊല്ലും
കൊലയും, കള്ളും, കഞ്ചാവും
ഒക്കെ നിർത്തി അവരെ
അക്ഷരാഭ്യാസമുള്ളവരാക്കുക
എന്നത് ഇന്നത്തെ കാലത്ത്
വലിയ ടാസ്കാണ്.
എങ്കിലും ഓർമ്മിപ്പിക്കുകയാണ്.
ഇന്നത്തെ SFIക്കാർ മര്യാദക്ക്
പഠിക്കാൻ തയ്യാറായാൽ
നമ്മുടെ കലാലയങ്ങളിൽ
ശാന്തി വാഴും..
സമാധാനം പുലരും..!
നാളെ നേരാം വണ്ണം
ചുമരെഴുതാനെങ്കിലും
അവരെ നിങ്ങൾക്ക് ഉപകരിക്കും…

Story Highlights: P K Abdurabb Against CPIM Wall Posters Loksabha Election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here