Advertisement

ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് മലപ്പുറത്ത്

March 13, 2024
Google News 2 minutes Read

ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് മലപ്പുറത്ത് പ്രവർത്തനം ആരംഭിച്ചു. എൻട്രൻസ് കോച്ചിങ് രംഗത്ത് AI, അഡാപ്റ്റീവ് ലേർണിംഗ് എന്നീ സാങ്കേതികതകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന രാജ്യത്തെ ആദ്യ ഇൻസ്റ്റിറ്റ്യൂട്ടാണ് മലപ്പുറത്തെ എഡ്യുപ്പോർട്ട് ക്യാമ്പസ്. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മുൻ വ്യവസായ മന്ത്രിയും വേങ്ങര എംഎൽഎയുമായ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി.

പൂർണ്ണമായും ശീതീകരിച്ച ക്ലാസ്റൂമുകളും 2000 കുട്ടികൾക്കായി ഡിജിറ്റൽ ലൈബ്രറി സൗകര്യവും, നല്ല ഭക്ഷണം, മികച്ച ഹോസ്റ്റൽ എന്നിങ്ങനെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ക്യാമ്പസിൽ, എൻട്രൻസ് കോച്ചിങ്ങിന്റെ സമ്മർദ്ദം ഒഴിവാക്കി പഠിക്കുവാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ കുട്ടികളുടെയും പഠന രീതികൾ തിരിച്ചറിഞ്ഞ് അവരെ സഹായിക്കുവാനായി വിദഗ്ധരായ മെൻ്റർമാരും ദേശീയ തലത്തിൽ പ്രശസ്തമായ മെഡിക്കൽ- എഞ്ചിനീയറിംഗ് കോളേജുകളിൽ പഠിക്കുന്ന മികച്ച വിദ്യാർത്ഥികളും ഈ ക്യാംപസിലെ പഠന രീതികളുടെ ഭാഗമായി ചേരുന്നു.

AI അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനത്തിനൊപ്പം എഡ്യുപ്പോർട്ടിന്റെ സിബിഎസ്ഇ പ്രൊഡക്റ്റ് ലോഞ്ച് മുഖ്യാതിഥി പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ഓരോ വിദ്യാർത്ഥിയും വ്യത്യസ്തർ ആണെന്ന് തിരിച്ചറിഞ്ഞ് അവർക്ക് വ്യക്തിഗതമായ പഠന ആവശ്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമായ സഹായങ്ങൾ ഈ എസ്എഎഎസ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. അത്യാധുനിക സാങ്കേതികത സമന്വയിപ്പിക്കുന്നതിലൂടെ, ഇത് വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുവാനും, അധ്യാപകർ, സ്കൂൾ മാനേജ്മെൻ്റ്, രക്ഷിതാക്കൾ എന്നിവർ തമ്മിലുള്ള ബന്ധവും വിദ്യാർത്ഥികൾക്ക് വേണ്ട കരുതലും നൽകുവാനും സഹായിക്കുന്നു.

അതോടൊപ്പം കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിനുവേണ്ടി തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഏറ്റവും മികച്ച കോഴ്സുകളും ക്യാമ്പസും തിരഞ്ഞെടുക്കുവാൻ സഹായിക്കുന്ന സിയുഇടി വെബ്സൈറ്റ് ലോഞ്ചും പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം നിർവഹിച്ചു. “മികച്ച ക്ലാസ്റൂം സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ ക്ലാസ് സമയങ്ങളും സമ്മർദ്ദരഹിതമായ പഠനാന്തരീക്ഷവും ഉറപ്പുവരുത്തുന്നതിലൂടെ വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരിശീലനത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യുവാൻ എഡ്യൂപോർട്ടിന് സാധിക്കുമെന്ന്” എഡ്യൂപ്പോർട്ടിൻ്റെ സ്ഥാപകൻ അജാസ് മുഹമ്മദ് ജാൻഷർ കൂട്ടിച്ചേർത്തു.

“എഡ്യുപ്പോർട്ടിന്റെ അഡാപ്റ്റീവ് ലേണിംഗ് എന്ന നൂതന ആശയം അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ല, വിദ്യാർത്ഥികൾക്കിടയിൽ ആത്മവിശ്വാസവും പഠനത്തോടുള്ള ഇഷ്ടവും വളർത്തുന്നു. ഏറ്റവും മികച്ച അധ്യാപകരും മികച്ച ക്യാമ്പസ് അന്തരീക്ഷവും വിദ്യാർഥികൾക്ക് ഉറപ്പുവരുത്തുന്നതിലൂടെ നീറ്റ്, ജെ.ഇ.ഇ എൻട്രൻസ് പരിശീലന രംഗത്ത് വലിയ വിജയം ഉണ്ടാക്കുവാൻ എഡ്യുപോർട്ടിന് സാധിക്കുമെന്നും” എഡ്യൂപോർട്ട് സിഇഒ അക്ഷയ് മുരളീധരൻ പറഞ്ഞു.

ജെ.ഇ.ഇ, നീറ്റ് എൻട്രൻസ് കോച്ചിങ് രംഗത്ത് അഡാപ്റ്റീവ് ലേർണിങ് എന്ന നൂതന ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എഡ്യുപോർട്ട്. പരമ്പരാഗത ജെ.ഇ.ഇ, നീറ്റ് വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി, സമ്മർദ്ദരഹിതവും വിദ്യാർത്ഥി സൗഹൃദവുമായ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന എഡ്യൂപ്പോർട്ട് ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത ശ്രദ്ധയും പരിചരണവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.

7, 8, 9, 10 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ജെ.ഇ.ഇ, നീറ്റ് ഫൗണ്ടേഷൻ ക്ലാസുകളും എഡ്യുപോർട്ട് ഈ വർഷം ആരംഭിക്കും. ഇതിലൂടെ വിദ്യാർഥികളിൽ ചെറുപ്പം മുതലേ മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കായി ശക്തമായ ഒരു അക്കാദമിക് അടിത്തറ സൃഷ്ടിക്കുവാനും, ഈ മത്സര പരീക്ഷകളിൽ മികവ് പുലർത്തുന്നതിന് ആവശ്യമായ വൈദഗ്ധ്യവും അറിവും നൽകി അവരെ സജ്ജമാക്കുവാനും കഴിയും.

Story Highlights: India’s first AI based entrance coaching institute at Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here