‘ദുബായിലേക്ക് വിളിച്ചു വരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചു’; സുഹൃത്തിനെതിരെ പരാതിയുമായി 25 കാരി

കൊച്ചി സ്വദേശിയായ 25 കാരിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ബിസിനസ് ആവശ്യത്തിന് ദുബായിലേക്ക് വിളിച്ചു വരുത്തിയ ശേഷം കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. പ്രതി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
നാദാപുരം സ്വദേശിയായ സുഹൃത്തിനെതിരെയാണ് ഇരുപത്തിയഞ്ചുകാരിയുടെ പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു പീഡനം. പിന്നീട് 25 ലക്ഷം രൂപ നൽകി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. വഴങ്ങാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്താൻ തുടങ്ങിയതായും അതിജീവിത.
മാനസികമായി തളർന്നിരിക്കുകയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും അതിജീവിത 24 നോട് പറഞ്ഞു. അതേസമയം, വടകര റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയായ നാദാപുരം സ്വദേശി വിദേശത്താണെന്നും പൊലീസ് അറിയിച്ചു.
Story Highlights: 25 year old woman filed complaint against friend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here