തെരഞ്ഞെടുപ്പ് തീയതിക്ക് തൊട്ടുമുന്‍പ് വിവിധ പദ്ധതികള്‍ക്ക് പണം അനുവദിച്ച് സര്‍ക്കാര്‍

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് വിവിധ പദ്ധതികള്‍ക്ക് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ലൈഫ് മിഷന് 130 കോടി രൂപ കൂടി അനുവദിച്ചു. വിരമിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക മൂന്നാം ഗഡു അനുവദിച്ചു. 5.07ലക്ഷം ആളുകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി.
ഇന്ന് രാവിലെ റബ്ബര്‍ സബ്സിഡി 180 ആക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബജറ്റ് പ്രഖ്യാപനം ഉത്തരവായി ഇറക്കി. ഏപ്രില്‍ 1 മുതലാണ് സബ്സിഡി പ്രാബല്യത്തില്‍ വരിക. റബ്ബര്‍ ബോര്‍ഡ് അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും സബ്സിയുണ്ട്. ആകെ സബ്സിഡി നല്‍കാനായി 24.48 കോടി രൂപ അനുവദിച്ചു. ഇതിന് പുറമേയാണ് സര്‍വീസ് പെന്‍ഷന്‍ കുടിശികയുടെ മൂന്നാം ഗഡു അനുവദിക്കാനുള്ള തുക കൂടി നല്‍കിയത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ കയറ്റുമതിക്കാര്‍ക്ക് ഇന്‍സെന്റീവ് പ്രഖ്യാപിച്ചത്. ഒരു കിലോ റബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ 5 രൂപ ഇന്‍സെന്റീവ് ലഭിക്കും. കോട്ടയത്ത് ചേര്‍ന്ന റബര്‍ ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം.
ഷീറ്റ് റബറിനാണ് കിലോയ്ക്ക് 5 രൂപ ഇന്‍സന്റ്‌റീവ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 ടണ്‍ വരെ കയറ്റുമതി ചെയ്യുന്നവര്‍ക്ക് 2 ലക്ഷം രൂപാ ഇന്‍സന്റീവ് ലഭിക്കും. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. ജൂണ്‍ മാസം വരെയാണ് ഷീറ്റ് റബറിന് കിലോയ്ക്ക് 5 രൂപ ഇന്‍സന്റീവ് പ്രഖ്യാപിച്ചത്. ആര്‍എസ്എസ് 1 മുതല്‍ ആര്‍എസ്എസ് 4 വരെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍സ്റ്റീവ് ലഭിക്കും.
Story Highlights: Government allocated money for various projects
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here