Advertisement

ഇടത് തരംഗം ആഞ്ഞ് വീശിയ 2004, കേരളത്തിൽ 2024ൽ ആവർത്തിക്കും : മന്ത്രി മുഹമ്മദ് റിയാസ്

March 16, 2024
Google News 2 minutes Read
mohammed riyas fb post on kerala loksabha election 2024

കേരളത്തിൽ ഇക്കുറി ഇടത് തരംഗം ആഞ്ഞ് വീശുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 2004 ൽ എൽഡിഎഫ് നേടിയ മിന്നും വിജയം 2024 ലും ആവർത്തിക്കുമെന്നാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ( mohammed riyas fb post on kerala loksabha election 2024 )

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

2024 = 2004
കേരളത്തിൽ
പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് 2024 ഏപ്രിൽ 26 ന് നിശ്ചയിച്ചിരിക്കുകയാണല്ലോ.
2004ൽ ഇതുപോലെ ഏപ്രിൽ,മെയ് മാസങ്ങളിലായിരുന്നു രാജ്യത്ത് പതിനാലാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയ്യതികൾ.
ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തുടർഭരണത്തിനെതിരെയും മതവർഗീയ രാഷ്ട്രീയത്തിനെതിരെയും വിശ്വസിക്കാൻ പറ്റാത്ത കോൺസിന് വോട്ട് ചെയ്തിട്ട് കാര്യമില്ല എന്ന് മതനിരപേക്ഷ കേരളം 2004ൽ വിധിയെഴുതി.
ഇടത് തരംഗം ആഞ്ഞ് വീശിയ 2004,
കേരളത്തിൽ 2024ൽ ആവർത്തിക്കും..

ഇന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളം രണ്ടാം ഘട്ടത്തിലാണ്. ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. ജൂൺ 4ന് വോട്ടെണ്ണും. ഏപ്രിൽ 4ന് പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയാണ്. ഏപ്രിൽ 5നാണ് സൂക്ഷ്മ പരിശോധന.

ആദ്യഘട്ടത്തിൽ തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് വിധിയെഴുതുന്നത്. ആന്ധ്രാപ്രദേശിൽ മെയ് 13നാണ് വോട്ടെടുപ്പ്. അരുണാചൽ പ്രദേശിൽ ഏപ്രിൽ 19ന് വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശിൽ 4-7 ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ബംഗാളിൽ ഏഴാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്.

Story Highlights: mohammed riyas fb post on kerala loksabha election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here