Advertisement

“ഇടതുപക്ഷം പാർലമെൻ്റിലെത്തുന്നത് വേസ്റ്റ്, ബിജെപിക്ക് ഇരട്ട അക്കം കിട്ടണമെങ്കിൽ 2 തവണ പൂജ്യമെന്ന് എന്നെഴുതണം”; ശശി തരൂർ

March 16, 2024
Google News 2 minutes Read
MP Shashi Tharoor's reply to Chief Minister Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയന് ശശി തരൂർ എംപിയുടെ മറുപടി. സിഎഎ ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചപ്പോൾ ആദ്യം എതിർത്തത് താൻ. ഗൂഗിളിൽ കയറി പ്രസംഗങ്ങൾ തപ്പിയാൽ കിട്ടും. മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞു കൊടുക്കുന്നത്? മുഖ്യമന്ത്രിക്കൊപ്പം ഹോംവർക്ക് ചെയ്യാൻ പോലും ആളില്ലേ? ഏത് മലയാളി എംപിയാണ് ബിജെപിയിലേക്ക് പോയതെന്നും ശശി തരൂർ ചോദിച്ചു.

ഇടതുപക്ഷം പാർലമെൻ്റിലെത്തുന്നത് വേസ്റ്റാണ്. അവർ അവരുടെ കഴിവിനെക്കുറിച്ച് സംസാരിക്കട്ടെ, എന്തിനാണ് നുണ പറയുന്നതെന്നും ശശി തരൂർ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ത്രികോണ മത്സരം നടക്കും. രണ്ടുതവണ ബിജെപി രണ്ടാമതയ മണ്ഡലമാണ് തിരുവനന്തപുരം. താൻ മത്സരത്തിനെത്തുമ്പോൾ പന്ന്യൻ രവീന്ദ്രനായിരുന്നു എംപി. അദ്ദേഹത്തോട് എതിരഭിപ്രായമില്ലെന്നും ശശി തരൂർ പറഞ്ഞു.

രാജീവ് ചന്ദ്രശേഖർ രണ്ടര വർഷം ഐടി മന്ത്രിയായിരുന്നു. അദ്ദേഹം തിരുവനന്തപുരത്തിന് വേണ്ടി എന്ത് ചെയ്തു? സ്ഥാനാർത്ഥിയായ ശേഷമാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പദ്ധതി പ്രഖ്യാപിച്ചത്. അടിസ്ഥാനരഹിതമായ പല കാര്യങ്ങളും ബിജെപി പറഞ്ഞു നടക്കുന്നുണ്ട്. രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിച്ചാൽ വിജയിക്കുമെന്ന് ഒരു ബിജെപി എംപി തന്നെ തന്നോട് പറഞ്ഞു. രാഹുലിൻ്റെ കേരളാ സ്ഥാനാർഥിത്വ തീരുമാനം പാർട്ടിയുടേതാണ്. വയനാടിന് പുറമെ മറ്റ് മണ്ഡലങ്ങളിലും കൂടി ചിലപ്പോൾ രാഹുൽ മത്സരിച്ചേക്കുമെന്നും ശശി തരൂർ.

പൊതു തെരഞ്ഞെടുപ്പിൽ 400 സീറ്റ് കിട്ടുമെന്ന് പറഞ്ഞ അതേ പ്രധാനമന്ത്രിയാണ് കേരളത്തിൽ ഇരട്ടയക്കം ലഭിക്കുമെന്ന് പറയുന്നത്. കേരളത്തിലെ യാഥാർത്ഥ്യം നിങ്ങൾക്കറിയാമല്ലോ. ഡബിൾ ഡിജിറ്റ് കിട്ടണമെങ്കിൽ രണ്ടു തവണ പൂജ്യം എന്നെഴുതണം. NDA യിൽ നിന്ന് പുറത്താക്കിയ പാർട്ടികളെ വീണ്ടും കെഞ്ചി തിരിച്ചുകൊണ്ടുവരുന്നു. ഭൂരിപക്ഷം ലഭിക്കില്ല എന്ന് മനസ്സിലാക്കിയാണ് ഈ തീരുമാനം. 400 പോയിട്ട് 300 പോലും കിട്ടില്ലെന്ന് ഉറപ്പാണ്. കേവല ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയുമില്ല. 2004 ലേത് പോലെ സർപ്രൈസ് വിക്ടറി കാത്തിരിക്കുന്നുവെന്നും തരൂർ പറഞ്ഞു.

Story Highlights: MP Shashi Tharoor’s reply to Chief Minister Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here