മുരളീധരനെ ഒപ്പമുള്ളവര്‍ കുളിപ്പിച്ച് കിടത്തും; കൂടെ നടന്ന് പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ശീലമെന്ന് പത്മജ

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ബിജെപിയിലേക്കെത്തുമെന്ന് സഹോദരിയും ബിജെപി പ്രവര്‍ത്തകയുമായ പത്മജ വേണുഗോപാല്‍. മുരളീധരനെ ഒപ്പമുള്ളവര്‍ കുളിപ്പിച്ച് കിടത്തുമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. കൂടെ നടന്ന് പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ശീലം. ഒടുവില്‍ മുരളീധരന്‍ ബിജെപിയില്‍ തന്നെ എത്തും. ഇനിയും മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ ബിജെപിയിലേക്ക് വരാനുണ്ടെന്നും പത്മജ പറഞ്ഞു.(Padmaja Venugopal says K Muraleedharan will join BJP)
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയതുമുതല്‍ കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് വരുമെന്നതിനെ കുറിച്ചും മുരളീധരനെ കുറിച്ചും തുടര്‍ച്ചയായി പത്മജ വേണുഗോപാല്‍ പരാമര്‍ശം നടത്തിയിരുന്നു. മുരളീധരന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താന്‍ ബിജെപിയിലേക്ക് വന്നതെന്ന് ഇന്നലെ പത്മജ പറഞ്ഞു. പത്തനംതിട്ടയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി വരുന്നതിന് മുന്നോടിയായയി സംസാരിക്കുകയായിരുന്നു അവര്‍.
കെ. കരുണാകരന്റെ മക്കള്‍ കോണ്‍ഗ്രസില്‍ വേണ്ടന്നാണ് അവരുടെ തീരുമാനം. അത് ഒരിക്കല്‍ മുരളീധരനും മനസിലാക്കും. ഈ തിരഞ്ഞെടുപ്പോടെ എഐസിസി ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരും. കോണ്‍ഗ്രസ് നശിച്ച് താഴേത്തട്ടിലെത്തിയെന്നും പത്മജ വിമര്‍ശിച്ചു.
Story Highlights: Padmaja Venugopal says K Muraleedharan will join BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here