രാധാകൃഷ്ണന്‍ നിയമസഭയില്‍ തുടരട്ടെ; പാര്‍ലമെന്റിലേക്ക് എത്തേണ്ടത് പെങ്ങളൂട്ടി’; വി ഡി സതീശന്‍

മന്ത്രി കെ രാധാകൃഷ്ണന്‍ അബദ്ധത്തില്‍ മന്ത്രിയായ ആളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അങ്ങനെ മന്ത്രിയായ ആള്‍ നിയമസഭയില്‍ തന്നെ തുടരട്ടെയെന്നും പാര്‍ലമെന്റില്‍ എത്തേണ്ടത് രമ്യാ ഹരിദാസ് ആണെന്നും വി ഡി സതീശന്‍ പറഞ്ഞു.
തുടര്‍ഭരണം കിട്ടുന്നതിന് മുന്‍പ് പിണറായി വിജയന്‍ കുറേ ആളുകളെ വെട്ടി. സീറ്റ് കൊടുത്തില്ല. ജയിച്ചുവന്ന കുറേ പേരെ മന്ത്രിയാക്കി, അങ്ങനെ അബദ്ധത്തില്‍ മന്ത്രിയായ ആളാണ് രാധാകൃഷ്ണന്‍. അതുകൂടി അവസാനിപ്പിച്ച് ഇവിടുന്ന് പറഞ്ഞ് വിടാന്‍ വേണ്ടിയാണ് അദ്ദേഹത്തെ മത്സരിപ്പിക്കുന്നത്.
രാധാകൃഷ്ണന്‍ മന്ത്രിയായി ഇവിടെ തുടരട്ടെയെന്നും പെങ്ങളൂട്ടി ജയിച്ച് പാര്‍ലമെന്റിലേക്ക് എത്തട്ടയെന്നും സതീശന്‍ പറഞ്ഞു. അദ്ദേഹം നിയമസഭയിലിരുന്ന ചോദ്യങ്ങളൊക്കെ ചോദിക്കട്ടെ. അത് പിണറായി വിജയന്റെ മുഖത്തേല്‍ക്കുന്ന ആഘാതമായിരിക്കും . തോല്‍ക്കുമ്പോള്‍ രാധാകൃഷ്ണന് ക്ഷീണമുണ്ടാകില്ലെന്നും തിരിച്ചടി പിണറായിക്ക് ആയിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
Story Highlights: VD Satheesan said K Radhakrishnan became a minister by mistake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here