Advertisement

അസത്യ പരാമർശത്തിൽ ഇ.പി ജയരാജനെതിരെ ട്വന്റിഫോർ നിയമനടപടിക്ക്

March 17, 2024
Google News 2 minutes Read
24 to move legally against ep jayarajan

അസത്യ പരാമർശം നടത്തിയതിന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ നിയമനടപടിക്ക് ട്വന്റിഫോർ. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്വന്റിഫോറിനെതിരെ അസത്യ പരാമർശങ്ങൾ നടത്തിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സതീഷ് കുമാറിന്റെ ഡ്രൈവർ നടത്തിയ വെളിപ്പെടുത്തൽ സംപ്രേഷണം ചെയ്തതാണ് ഇപി ജയരാജന്റെ ആരോപണത്തിന് പിന്നിൽ. മുഖ്യ പ്രതികളിലൊരാൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് നൽകിയ മൊഴിയിലും ഇപി ജയരാജനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ( 24 to move legally against ep jayarajan )

കണ്ണൂരിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഇ.പി.ജയരാജൻ നടത്തിയ അസത്യ പ്രസ്താവന 24- നേയും, ചാനലിലെ മാധ്യമ പ്രവർത്തകരേയും അങ്ങേയറ്റം അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർ വാർത്താ കുറിപ്പിൽ പറഞ്ഞു.

കരുവന്നൂർ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യ പ്രതികളിലൊരാൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈപ്പടയിൽ എഴുതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലും , മുഖ്യ പ്രതി സതീഷിന്റെ ഡ്രൈവറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലും നൽകിയ വാർത്തകളെയാണ് ചാനലിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനുള്ള ലക്ഷ്യം വച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഇന്ന് വാർത്താ സമ്മേളനത്തിൽ വളച്ചൊടിച്ച് അവതരിപ്പിച്ചത്. ഇ.പി. ജയരാജനെതിരെ ചാനൽ ശക്തമായ നിയമ നടപടി സ്വീകരിക്കും.

Story Highlights: 24 to move legally against ep jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here