ഭാരത് അരിയും ആട്ടയും റെയില്‍വേ സ്റ്റേഷനില്‍ കിട്ടും; വൈകിട്ട് രണ്ട് മണിക്കൂര്‍ വില്‍പ്പന

രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് ഭാരത് അരി വിതരണം ചെയ്യും. മൊബൈൽ വാനുകൾ ഉപയോഗിച്ചാകും അരി വിതരണം. എല്ലാ ദിവസവും വൈകീട്ട് രണ്ടുമണിക്കൂർ നേരമായിരിക്കും വിൽപ്പന. അടുത്ത മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനാത്തിലായിരിക്കും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഭാരത് അരി വിതരണം നടക്കുക.
ഭാരത് അരി, ഭാരത് ആട്ട എന്നിവയാകും വിതണം ചെയ്യുക. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള അരി വിതരണത്തിന് റെയിൽവേ പാസഞ്ചർ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഡയറക്ടർ പൊതുവിതരണ വകുപ്പിന് അനുമതി നൽകി.
അരി വിതരണത്തിനായുള്ള മൊബൈൽ വാനുകൾ എവിടെ പാർക്ക് ചെയ്യണമെന്ന കാര്യത്തിൽ അതത് ഡിവിഷണല്‍ ജനറല്‍ മാനേജരാകും തീരുമാനമെടുക്കുക.റെയിൽവേ സ്റ്റേഷൻ പരിസരത്തെ അരിവിതരണത്തിന് പ്രത്യേക ലൈസൻസോ തുകയോ ഈടാക്കില്ല. എന്നാൽ അരി വിതരണവുമായി ബന്ധപ്പെട്ട് അറിയിപ്പോ, വിഡിയോ പ്രദർശനവും ഉണ്ടാകില്ല.
ഭാരത് അരി വിൽപ്പനയ്ക്ക് കൃത്യമായ ഇടമില്ലെന്ന പരാതി തുടരുന്നതിനിടെയാണ് രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് വിൽപ്പന ആരംഭിച്ചത്. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കും ഭാരത് ആട്ട 27.50 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. തുടക്കത്തിൽ ലഭിച്ച പ്രാധാന്യം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നഷ്ടമായ സാഹചര്യത്തിലാണ് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഭാരത് അരി വിതരണം ആരംഭിക്കുന്നത്.
Story Highlights: Bharat Rice Sales at Railway Stations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here